നാരായവേരുകള്‍ - മലയാളകവിതകള്‍

നാരായവേരുകള്‍ 

എന്റെ ഓര്‍മകളുടെ നാരായവേരുകളില്‍

ഒരു മഴുവിന്റെ സാന്ത്വന സ്പര്‍ശം

ഈ വാഴ്വിന്റെ കീറിയ താളുകളില്‍

ഒരു ചിതലിന്റെ സാന്ദ്രമാം സ്പര്‍ശം

വിറ കൊള്ളുന്ന കൈകളിലിന്നും

നുരപൊന്തുന്ന ചാരായഗന്ധം

കനലെരിയുന്ന കരളിന്റെ കോണില്‍

വിഷമൂറുന്ന ചോരതന്‍ ഗന്ധം.

അറിയാത്ത പാട്ടുകള്‍ മൂളിപ്പറക്കുന്ന

കുയിലിന്റെ കൂടുകള്‍ തേടി

എരിയുന്ന വയറിന്റെ തേങ്ങല്‍ മറക്കാന്‍

ഒരു കാറ്റിന്റെ സാന്ത്വനം തേടി

പാഴ്ക്കിനാവുകളില്‍ മയങ്ങുന്ന രാത്രിയുടെ

ഇരുളുന്ന ഭീതിയിലൂടെ

ഇനിയും നിലക്കാത്ത മഴയിലൂടെ

ഒരു നിഴല്‍ പോലെ ഞാന്‍ നടക്കുന്നു,

എന്റെ വഴികളില്‍ കൂരിരുള്‍ പരക്കുന്നു.


up
0
dowm

രചിച്ചത്:jineesh
തീയതി:23-07-2011 11:41:59 AM
Added by :prahaladan
വീക്ഷണം:782
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :