കരിന്തിരി കത്തിയ പാട്ട്       
    ഇരുട്ടിലൊരു തിരിനാളം തെളിച്ച്
 മയങ്ങാതെ കിടന്നപ്പോള്‍
 ഞാനോര്‍ത്തില്ല
 തിരിയുടെ നൊമ്പരം.
 
 എരിഞ്ഞു തീര്‍ന്ന്
 കരിന്തിരി കത്തി,
 പിന്നെയും കത്താതെ കത്തുമ്പോളാണ്
 ഞാന്‍ മയങ്ങിയുണര്‍ന്നത്.
 
 ഇപ്പോഴും എന്റെ കാതുകളിലുണ്ട്
 കരിന്തിരി കത്തിയമര്‍ന്ന
 ഒരു നൂറു പല്ലവികള്‍
 
 അതില്‍ നിന്നും ഒരു വരിയെങ്കിലും
 ജീവനേകി മൂളാന്‍ ഞാന്‍ കൊതിക്കുന്നു.
      
       
            
      
  Not connected :    |