കത്തുന്ന വസന്തം - തത്ത്വചിന്തകവിതകള്‍

കത്തുന്ന വസന്തം 

മഞ്ഞിന്റെ
കിനിഞ്ഞിറങ്ങുന്ന തണുപ്പിനു
സ്നേഹത്തിന്റെ ചൂടുകൊണ്ട്
ഒരു ചിതയൊരുക്കിയാല്‍
ശ്രാദ്ധമുണ്ണാന്‍ വെള്ളരിപ്രാവുകള്‍ വരും,
കൈകൊട്ടു കേള്‍ക്കാന്‍ പോലും കാത്തുനില്‍ക്കാതെ..

നിലാവ് എരിഞ്ഞുകത്തുമ്പോള്‍
ദര്‍ഭമുള്ളുകൊണ്ട് പൂവിന്റെ മേനിയില്‍
ചോര കിനിയും..

നിലാവ് തെളിയാത്ത രാത്രിയില്‍
മേഘങ്ങള്‍ പ്രേതങ്ങളായ് വരും.

ഇരുട്ടില്‍ പ്രേതരൂപങ്ങള്‍ കണ്ട്
നക്ഷത്രങ്ങള്‍ നിലവിളിക്കും.

പിന്നെ,
സുന്ദരസ്വപ്നങ്ങള്‍
കരയാത്ത കുഞ്ഞിന്റെ ഞരമ്പില്‍
വിഷമുള്ളു കുത്തിയിറക്കും.

നിഴലുകള്‍ നിന്റെ ഹൃദയത്തില്‍
ചുവപ്പുകോലങ്ങള്‍ തീര്‍ക്കും.
നിലക്കാതെ പെയ്തുതിമിര്‍ക്കുന്ന കല്ലുമഴയില്‍
നീയും ഞാനും കുളിച്ചുനില്‍ക്കും.

അപ്പോള്‍
നിന്റെ ചുണ്ടില്‍ കിനിയുന്ന
തേന്‍കണം തുടച്ചുമാറ്റാന്‍
എനിക്കൊരു
സൂചിമുന മാത്രം മതിയാകും.


up
0
dowm

രചിച്ചത്:jineesh
തീയതി:23-07-2011 11:47:11 AM
Added by :prahaladan
വീക്ഷണം:554
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :