പാലക്കാട്‌ - മലയാളകവിതകള്‍

പാലക്കാട്‌ 

നെല്ലിന്‍ മണമൂറിനില്‍ക്കും
നന്മകള്‍ കതിരിടും നാടിതല്ലോ
നിളയുടെ പദനിസരത്തില്‍
കലയുടെ ചിലങ്കകള്‍ ശ്രുതിമീട്ടും ഗ്രാമമിതല്ലോ
സഹ്യാദ്രിമലകളും കരിമ്പനകൂട്ടവും
കാവലായ് നില്‍ക്കുമീ നാടെന്‍ പ്രിയനാട്

സംഗീതസാന്ദ്രമാം സപ്തസ്വരങ്ങള്‍ വിടരും
കലയുടെ കേളികൊട്ടുയരും സ്വര്‍ഗീയതുല്യമീ നാട്
വാദാപി തീര്‍ത്ത ചെമ്പൈ സ്രേഷ്ടനും
മൃദംഗധ്വനിയില്‍ മണിഅയ്യരും
മേളത്തില്‍ പെരുമതീര്‍ത്ത
പല്ലാവൂര്‍ ത്രയങ്ങളും പിറന്ന മണ്ണിത്

കതിരിട്ടു ചാഞ്ചാടും നെല്‍വയല്‍പ്പാടങ്ങളും
അഷ്ടപതി പാടിവരും കുഞ്ഞിളം കാറ്റും
വേലകള്‍, കുമ്മാട്ടി ആറാട്ടുത്സവങ്ങള്‍
ജാതീയ ചിന്തകളോട്ടുമില്ലാതെ
മേളപ്പെരുക്കത്തിലാറാടും നാടിതു
മാനുഷികമൂല്യങ്ങള്‍ മനസ്സിലേട്റ്റിടും
മാനവരുള്ള മണ്ണിതു പാലക്കാട്

ഇവിടെയീ നാടിന്‍സൌരഭ്യമേല്‍ക്കാന്‍
കാലം രചിച്ചിടട്ടെ നന്മതന്‍ നവകാവ്യം
ഇനിയുമിവിടെ ഒരുജന്മം നേടുവാന്‍
യുഗയുഗാന്തരങ്ങള്‍ തപസ്സിരിക്കാം


up
1
dowm

രചിച്ചത്:മുരളികാരാട്ട്
തീയതി:20-05-2016 11:01:17 PM
Added by :Muralidharan Karat
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :