ഞാൻ കവർന്ന സൗന്ദര്യം - പ്രണയകവിതകള്‍

ഞാൻ കവർന്ന സൗന്ദര്യം 

അംഗുലീയം അണിഞ്ഞൊരു
അംഗുലിയാൽ നിൻ
അംഗലാവണ്യം കവർന്നു ഞാൻ
അമൃതകുംഭം പോൽ
അലതല്ലും നിൻ മാറിൻ
അല്ലിപ്പൂ മൊട്ടു വിടർത്തി ഞാൻ
സുസ്മിതേ നിൻ നറു പുഞ്ചിരിയാകുന്ന
മുല്ലകുസുമങ്ങളിൽ ലയിച്ചു ഞാൻ
ചഞ്ചലേ നിൻ ശ്യാമ കേശാംഗുരത്തിനാൽ
അറിയാതെ നിന്നിലേക്കണഞ്ഞു ഞാൻ
പാതിയടഞ്ഞ നിൻ ചെറുകിളിവാതിലിൻ
താഴൊന്നു കിട്ടാൻ കൊതിച്ചു ഞാൻ
എൻ ചുടു നിശ്വാസമേറ്റൊരാ കിളിവാതിൽ
മെല്ലെത്തുറന്നതും കണ്ടു ഞാൻ
മലർക്കെ തുറന്നോരാ വാതിലിലൂടെനീ
എന്നിലെ എന്നെയും വരവേറ്റിടൂ
നിൻ മിഴിയിണയിലെ കണ്മഷിയാൽ നീ
എൻ നയനത്തിനും കുളിരേകിടൂ
നിൻ ചൊടിയിണയിലെ കുങ്കുമത്താൽ നീ
എൻ മേനിയെ ശോണ വർണ്ണമാക്കൂ


up
0
dowm

രചിച്ചത്:ശ്രീജിത്ത്‌ എസ് എച്ച്
തീയതി:20-05-2016 06:08:11 PM
Added by :sreeu sh
വീക്ഷണം:370
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :