നഷ്ട്ട പ്രണയം (പ്രതികാരം) - പ്രണയകവിതകള്‍

നഷ്ട്ട പ്രണയം (പ്രതികാരം) 

ഒരു കുഴികുത്തണം.
അതിൽ കുഴിച്ചുമൂടണം എന്നെ
കൊല്ലാൻ ശ്രമിച്ചവരെ.
പ്രേമത്തിന്റെ പരകോടിയിൽ
വെച്ചെന്റെ രേതസിനെ നിഷ്പ്രഭമാക്കി,
വർദ്ധിച്ച‌ മാംസളപിൻഭാഗം കാട്ടി,
ചിരിച്ചെന്നൊ കരഞ്ഞെന്നോ
കാട്ടാതെ എന്നെ ആ കിടക്കയിൽ
മരണത്തിനു വിട്ടുകൊടുത്തു,
വേറെ ആർക്കോവേണ്ടി കൂറു തേടി പോയ
എല്ലാ പ്രണയിനികളേയും
ഞാനീ കുഴിയിൽ കുഴിച്ചുമൂടും.

അവിടെ ഞാനൊരു മരം നടും
അത് വളർന്ന് വന്ന്, അതിന്റെ
ഇലയും കായും വിഷം പരത്തിയീ
ഭൂലോകത്തിലെ എല്ലാ
പ്രേമാത്മക്കളേയും ഞാൻ
മരണത്തിലേക്ക് ക്ഷണിക്കും.

ഒരു കുഴികുത്തണം.
അതിൽ കുഴിച്ചുമൂടണം എന്നെ
പ്രണയിച്ചു കൊല്ലാൻ ശ്രമിച്ചവരെ.

#റിൻഷാദ് അസ്മീ


up
0
dowm

രചിച്ചത്:റിൻഷാദ് അസ്മീ
തീയതി:23-05-2016 09:13:21 AM
Added by :Rinshad Hz
വീക്ഷണം:533
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me