സ്നേഹത്തിൻറ്റെ വിലാപം
അകലങ്ങളിൽ ബന്ധിതമായ ഞാൻ
കൂടെ പിറപ്പിൽ നഗ്നമാവുന്നു.
സദനങ്ങളിൽ തളച്ചിടപ്പെട്ട ഞാൻ
കാമിനിയിൽ ഏറെ തളിരിടുന്നു.
നിൻ ചോരയിൽ വിരിഞ്ഞ ഞാൻ
അഴുക്കു ചാലിൽ ഏകയാകുന്നു.
ഹൃദയാന്തരങ്ങളിൽ അകറ്റപ്പെട്ട ഞാൻ
ഒരു പുഞ്ചിരിയിൽ ഒതുങ്ങിടുന്നു.
"ഇങ്ങനെയായിരുന്നില്ലല്ലോ ഞാൻ"
എന്ന കദനത്താൽ കുറിക്കുന്നു
നിങ്ങളുടെ സ്വന്തം സ്നേഹം
Not connected : |