പ്രണയം  - പ്രണയകവിതകള്‍

പ്രണയം  

നിനക്കാത്ത നേരത്ത് ഒരു നേർത്ത
തെന്നലായി എൻ ചാരെ വന്നു ! !
പിന്നീട് എൻ മനമുരുകും വേളയിൽ
മനം കുളിര്ക്കും ഇളം കാറ്റായി
നീ എൻ മാനസം പുൽകി ! ! !
നിൻ വരവിനായി ഞാൻ കാത്തിരുന്നുവോ
ഒരു കുഞ്ഞു കരങ്ങൾ തൻ തലോടലിനായി
ഞാൻ കാത്തു നിൽപ്പു ! ! ! !
എൻ ചാരേ അണയാൻ നീ നേർത്ത തെന്നൽ ആയും
മാനസം പുൽകും ഇളം കാറ്റായും,
മനം കുളിർക്കും കുളിർ മഴയായും ,
എൻ ചാരേ അണയുന്നു ! ! ! !
എൻ മനസാകും മണിച്ചെപ്പിൽ
നിൻ ഹൃദയ സ്പന്ദനം ഞാൻ അറിയുന്നു എൻ പ്രണയമേ . .. . .. . ..


up
0
dowm

രചിച്ചത്:സുനിത രാജേഷ്‌
തീയതി:26-05-2016 08:28:35 AM
Added by :SUNITHA
വീക്ഷണം:429
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :