എനിക്കും മരിക്കണം - തത്ത്വചിന്തകവിതകള്‍

എനിക്കും മരിക്കണം 


മരുന്നുകള്‍
ഫലിക്കാതായി
മരിച്ചുജീവിച്ച്
അവസാനം
ദേഹിയും
കൈയ്യൊഴിഞ്ഞ്,
ആത്മാവിനും
വേണ്ടാത്ത
വെറും ജഡമായി
മാറുമ്പോള്‍

മര്‍ത്യനെങ്ങനെയാണ്
ഇത്ര
ഉല്‍കൃഷ്ടനാവുന്നത് !!!
എങ്കില്‍
എനിക്കും മരിക്കണം,
ക്ഷണനേരത്തേക്കെങ്കിലും
സ്തുതിക്കപ്പെടുവാനെനിക്കും
കൊതിയുണ്ട്,
അസ്റാഈല്‍,
നീയെന്‍റെ കാര്യത്തില്‍
ദൈവത്തോട്
കലപില കൂട്ടുക,
നീയെന്‍റെ റൂഹും
എടുത്തു കൊള്‍ക !
സുഹൃത്തുക്കളേ,
ഇനി വിതറുക
നിങ്ങളെന്‍റെ മേല്‍
കാപട്യത്തിന്‍റെ
നൂറായിരം
ആദരാജ്ഞലികള്‍
പൊരുളില്ലാത്ത
ഹൃദയാജ്ഞലികള്‍
കൊണ്ടെന്നെ
വെറുതെ
വെള്ള പുതപ്പിക്കുക,
എന്‍റെ
കുഴിമാടത്തിന്
മേല്‍ വീഴുന്ന
കപടന്‍റെ
മിഴിനീര്‍പ്പൂക്കള്‍
കണ്ടിട്ടെങ്കിലും
നാട്യമറിയാത്ത
പാവമെന്നാത്മാവ്
ആകാശച്ചെരുവിലിരുന്ന്
ഹൃദയം തുറന്ന്
ചിരിക്കട്ടെ..... !!

📖....Rinshad Azmi


up
0
dowm

രചിച്ചത്:Rinshad Azmi
തീയതി:26-05-2016 08:46:46 AM
Added by :Rinshad Hz
വീക്ഷണം:326
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :