അനന്തരാവകാശി - തത്ത്വചിന്തകവിതകള്‍

അനന്തരാവകാശി 

വ്യര്‍ത്ഥ മോഹങ്ങളുടെ രാജ്യത്തെ
വൃദ്ധ രാജാവുറങ്ങുന്നു...
അങ്ങകലെ വിഹായസിനപ്പുറം
ഏതോ ശാന്തിതീരം സ്വപനംകണ്ടൊരിക്കലും
ഉണരാത്ത അന്ത്യ നിദ്ര ...
അനന്ത വാല്‍സല്യതിന്‍ തലക്കല്‍
കത്തിച്ച നിലവിളക്കില്‍ എന്റെ പ്രാണന്റെ
തിരിനാളം ഉലഞ്ഞാടുന്നു....
കരളടുപ്പില്‍ പ്രതീക്ഷ കത്തുമ്പോള്‍
തിളയ്ക്കുന്ന കണ്ണുനീരിന്‍ കയ്പ്പ്
കുടിചെന്റെ അര്‍ദ്രമാനസം കനവിന്റെ
നിശ്വാസം പുറത്തേക്കു ചര്ദിച്ചു
വെറുമൊരു ശിലയായ് മാറുന്നു
കടല്‍ അലറുമ്പോള്‍ തകരുന്ന കരപോലെ
ചാരെയെന്നമ്മ കണ്ണീരില്‍ കുതിര്‍ന്ന്‍
നനഞ്ഞു അലിയുന്നു...
അഗ്നികുടിച്ചു അശാന്ത മൌനത്തിന്‍
കരിക്കട്ടയായ് മാറിയെന്നീടത്തി
വിദൂരമേതോ നക്ഷത്ര ലോകത്ത്
മോഹഭംഗങ്ങളുടെ താരകങ്ങള്‍ എണ്ണുന്നു
നിസംഗന്‍ ,നിസ്സഹായന്‍,നിരായുധന്‍
ഞാന്‍ ഇനി ഈ രാജ്യത്തിന്‍ അടുത്ത അവകാശി
ദുഃഖ പുകയേറ്റു വാടിത്തുടങ്ങിയീ
ശുഷ്ക ഹൃദയം ഇനി കര്‍മ്മ ബന്ധങ്ങളുടെ
അഴിയാക്കുരുക്കില്‍ പിടഞ്ഞമരും
നഗ്ന പാദനായ് കൂര്‍ത്തമുള്ളില്‍ ചവിട്ടി
ഞാനേതോ ഇരുള്‍ക്കാട്ടില്‍ മറഞ്ഞിരിക്കും
സുര്യനെ ത്തേടി യാത്ര തുടങ്ങണം ........


up
1
dowm

രചിച്ചത്:സൂര്യ
തീയതി:26-05-2016 03:37:02 PM
Added by :soorya
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :