ശരിയും തെറ്റും
എന്നെ തനിച്ചാക്കി അകന്നു പോയ
എൻ വാക്കുകളെ എല്ലാം സൊരുകൂട്ടി
ഹൃദയത്തെ കീറി മുറിക്കുന്ന അക്ഷര ചില്ലുകൾ ആയി
നീ എൻ ഉറ്റവരുടെയും ഉടയവരുടെയും
അധരങ്ങളിൽ നിന്നും അഗ്നി ശലഭങ്ങൾ ആയി
പുറത്ത് വന്നു !!
എൻ മനം ആ അഗ്നി ശോഭയാൽ ഉരുകുന്നു !!!!
ആരും ആർക്കുവേണ്ടിയും കാക്കുന്നില്ല
ഈ ലോകത്ത് ആരും ആരെയും അറിയാൻ
ശ്രമികുന്നുമില്ല
തികച്ചും ആര്ക്കോ വേണ്ടി യന്ത്രികമീ ജീവിതം !!!!
അക്ഷര പിശകുകൾ ഉള്ള ഈ ലോകത്തിൽ
തിരുത്തലുകളുടെ പ്രതീക്ഷകളുമായി
ഏതാണ് ശരിയിലേകുള്ള മാര്ഗം എന്ന ഒരായിരം
ചോദ്യ ശരങ്ങൾ !!!!!
എൻ മനസ്സിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന
പിടച്ചിലും ആയി
എന്നുടെ മനം ഒരായിരം ചോദ്യ ശരങ്ങൾ ആയി എന്നിൽ തന്നെ നില്ക്കുന്നു !!!!
Not connected : |