കുഞ്ഞേച്ചി       
    ഏകാന്തയാമങ്ങളെന്നെപ്പുണരുന്നനേരത്ത്
 ഓടിയൊളിച്ചു, ഞാനീരാവിൻ മടിത്തട്ടിൽ
 തൂവെൺമയോതുന്നപാൽനിലാപൊയ്കയിൽ
 ഞാൻ നിനവോടെ കൺപാർത്തിരുന്നനേരം...
 ദൂരെ നിന്നെങ്ങോ കേട്ടൊരാകാൽകൊഞ്ചൽ
 എന്നെത്തലോടിടുന്നൊരുനറുപുഷ്പമായ്...
 കൂടെപ്പിറന്നില്ല,എന്നമ്മപാലൂട്ടിയില്ലെങ്കിലും
 എന്നുമെൻകുഞ്ഞേച്ചിയായ്മാറിയെങ്കിൽ...
 ഒരുമാത്രഞാനും നിനച്ചൊരീനേരത്തെന്നിൽ
 ഒരുജന്മമല്ലവൾ ആയിരംജന്മങ്ങളെനിക്കുതന്നു...
 നിറകണ്ണുമായ് ഞാൻചാരത്തണയുന്നനേരത്ത്
 നറുപുഞ്ചിരിയാലെന്നിൽ സ്വാന്തനം തന്നവൾ
 എന്നുമെന്നുള്ളിലെ നൊമ്പരം അറിഞ്ഞവൾ
 ആ മടിത്തട്ടിൽ എന്നെയുറക്കിലാളിക്കവെ
 ഒരുനവപുണ്യം ചൊരിയുമെൻ കുഞ്ഞേച്ചിയായ്.
 
      
       
            
      
  Not connected :    |