ദേഹി       
    ഒരു നാൾ ഞാൻ നിന്നിലണഞ്ഞു
 ആരുമറിയാതെ,
 പിന്നീടൊരിക്കൽ നിൻറ്റെ കൂടെ
 മരീജികയിൽ ഞാൻ പിറന്നു
 അന്ന് പുഞ്ചിരികൾക്കു മുമ്പേ
 നിൻറ്റെ കുഞ്ഞധരങ്ങൾ വാവിട്ടു
 പിന്നെ ഒരുപാട് ഋതുഭേതങ്ങൾ മാറി
 പല നാളുകൾ അരുതെന്ന് ഞാൻ ചൊല്ലി
 എങ്കിലും തിന്മയിൽ നീ എന്നെ പരാജിതനാക്കി
 നിന്നിൽ നിന്നെന്നെ അടർത്താൻ കശ്മലന്മാർ അണഞ്ഞ നേരം
 പട പൊരുതി ധീര യോദ്ധാവായ് എന്നെ നീ കാത്തു
 ഒരിക്കൽ ഒരു യാത്ര മധ്യേ പാഥേയം നശ്ടപ്പെട്ട നീ
 എന്നെ സംരക്ഷിക്കാൻ കാലിട്ടടിച്ചു നീന്തി നീന്തി
 കരക്കണയും നേരം നിൻ നെടുവീർപ്പിനൊടുവിൽ
 നീ അറിയാത്ത ചിലർ നിന്നിൽ നിന്നെന്നെ പറിച്ചെടുത്ത് പറന്നകന്നു
 അങ്ങകലേക്ക്
 ഒരു വിട പോലും പറയാൻ കഴിയാതെ
 ആരുമറിയാതെ
 ക്ഷണിക്കപ്പെടാത്ത അതിഥി എന്നെ കൊണ്ടു പോകുമ്പോഴും
 നിന്നെ തനിച്ചാക്കി ഞാനകലുമ്പോഴും
 നിനെക്കെന്നിൽ സ്നേഹമായിരിന്നു
 നിൻറ്റെ നയനങ്ങൾ എന്നിലേക്കായിരിന്നു
 ദയനീയതയോടെ
 ആരോ അടക്കും വരെ.....
      
       
            
      
  Not connected :    |