കാലം  - തത്ത്വചിന്തകവിതകള്‍

കാലം  

നേരമില്ലാത്തൊരു കാലമാണ്
നേരും നെറിയുമില്ലാത്തതാണ്
നേരിനെത്തേടുവാൻ നേരമില്ല
നോവിനെത്തടവുവാൻ നേരമില്ല

നേരം കളയുവാൻ നേരമുണ്ട്
നേരം കളയുന്ന യന്ത്രമുണ്ട്
നേര്ക്കുനെരെ കാണിക്കുന്നതാണ്
നേരിയ മറയുമില്ലാത്തതാണ്

നേരം കളയുന്ന ജാലകങ്ങൾ
നേരവും കാലവും നോക്കാതെയീ
നേരം തുറന്നങ്ങിരിപ്പാനെങ്ങും
നേരിയ മറയുമില്ലാത്തതാണ്

നേരം പുലർന്നതറിഞ്ഞതില്ല
നേരം ഇരുണ്ടതറിഞ്ഞതില്ല
നേരവും കാലവും ഓടിപ്പോയി
നരകൾ തലയിൽ നിറഞ്ഞുപോയി

നേരിനെക്കാണുവാൻ നേരമില്ല
നോവിനെക്കാണുവാൻ നേരമില്ല
നേരം കളഞ്ഞങ്ങിരിക്കും നേരം
നേരിന്റെ മാലാഖ വന്നു തൊട്ട-
നേരം തണുപ്പിൽ വിറച്ചു പോയി

നേരമായെന്നുള്ള ആജ്ഞ കേട്ടു
നേരമില്ലെന്നു പറഞ്ഞു നോക്കി

നേരമില്ലാത്തത്‌ നിന്റെ നേരം
നിന്റെ നേരം നിന്റെ നേരം മാത്രം
എന്റെ നേരം എന്റെ നേരം മാത്രം
നേരങ്ങൾ അങ്ങനെ പലതുമുണ്ട്
നേരമായ് പോകുവാൻ നേരമായി
നേരം കളയാതെ പോരുക നീ
നേരങ്ങൾ കാണുവാൻ നേരമായി...



up
0
dowm

രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:27-05-2016 05:26:33 PM
Added by :HARIS
വീക്ഷണം:185
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :