പുത്രവിലാപം - മലയാളകവിതകള്‍

പുത്രവിലാപം 





പറക്കുംമുന്‍പേ നിന്‍ ചിറകുകളാ-
രറുത്തെടുത്തെന്‍ മകനെ
മായാത്ത മുറിവുകള്‍തീര്‍ത്തു മരണമേ നീ
എന്തിനെന്‍ സ്നേഹമയിയാം കുരുന്നിനെ
കവര്‍ന്നെടുത്തു മറഞ്ഞുപോയി
കരുതിവെച്ചോരായിരം ചുംബനപൂക്കള്‍
നിനക്കുപകരുവാനാവാതെ
കാലമെന്തിനെന്നെ തടഞ്ഞുവെച്ചു.
നീറുന്ന മനസ്സിന്‍കോണില്‍
ഒളിച്ചിരുന്നൊരു കിളിപാടുന്നു
തേങ്ങലിന്‍ രാഗമാലികയില്‍
വേര്‍പാടിന്റെ ഗദ്ഗദത്തില്‍
എവിടെ മറഞ്ഞുവെന്‍ കൂട്ടുകാരാ
നിന്‍ സുഹൃദ് ബന്ധങ്ങളെ മൂകരാക്കി
പുഷ്പ്പംപോല്‍ മൃദുലമാം നിന്‍ സ്പര്‍ശനം
ഇനി എങ്ങിനെ ഞാന്‍ ഏറ്റുവാങ്ങും
എന്‍ വരണ്ടു കീറിയ ഹൃദയത്തില്‍
ഇനിയാരുതൂകുമൊരു കുളിര്‍ മഴ
പറയാതെ പോയതെന്തേ നീ
ഞങ്ങളെ ഈ വഴിയില്‍ ഏകരാക്കി
ഒരുചെറുജീവനെപ്പോലും നോവിക്കാനാവാത്ത
നിനക്കെന്തേ വിധി ഇത്രയും ക്രൂരതയേകി
നന്മക്കുമാത്രം മുളപോട്ടുവാനിടമേകിയ
നിന്‍ സ്വരങ്ങള്‍ ഇപ്പോഴും മുഴങ്ങുന്നു
ഇവിടെമാകെ സ്നേഹത്തിന്‍ ശീലുകള്‍ പാടി
നിരാശ്രയരുടെ നിശ്വാസങ്ങളായി
ഇനിയെന്തെന്നറിയാതെ നിന്‍ സ്മരണയില്‍
ഇരുണ്ടാകാശത്തില്‍ മിന്നുന്ന നക്ഷത്രങ്ങളില്‍
നിന്നെ തിരഞ്ഞു ഞങ്ങള്‍ കാലം നീക്കീടട്ടെ..


up
0
dowm

രചിച്ചത്:മുരളികാരാട്ട്
തീയതി:28-05-2016 02:16:17 PM
Added by :Muralidharan Karat
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :