ഉമ്മ ഉപ്പ - തത്ത്വചിന്തകവിതകള്‍

ഉമ്മ ഉപ്പ 

അങ്ങ് ദൂരെ ഒരു ജ്ഞാന ഗേഹത്തേക്ക്
വിദ്യ തൻ മധു തേടി പോകുമീ എന്നെ
തഴുകി തലോടി സനേഹം വിളമ്പി
മധുവിൻ മഹത്വം പാടി പറഞ്ഞ്

പോക്കിൻറ്റെ മുമ്പേ കഥയേറെ ചൊന്ന്
ഞങ്ങളെ വിസ്മരിച്ചീടല്ലെ പൊന്ന്
എല്ലാം ഒരുക്കി തെയ്യാറ് ചെയ്ത്
യാത്രയാക്കുവാൻ കൂട്ടായി വന്ന്

പുഞ്ചിരി തൂകുമാം വദനമായ് വന്ന്
പെട്ടന്ന് വിതുമ്പിയെൻ സ്നേഹമാം ഉമ്മ
ഇന്നേരം കരയുക പാടില്ല എന്ന്
കണ്ണീരിനാലെ പറഞ്ഞെൻറ്റെ ഉപ്പ

നൽകുവാനാകുമോ? ഈ സ്നേഹമാർക്കേലും
പകരം കൊടുക്കുവാൻ കഴിയുമോ എന്നേലും
ഇല്ലില്ല ഇല്ലില്ല ഈ സ്നേഹമാർക്കും
കഴിയില്ല നൽകാനതെൻ ഉമമയുപ്പ.


up
0
dowm

രചിച്ചത്:ഹാമിദ് എം എച്ച്.വണ്ടിത്താവളം
തീയതി:28-05-2016 11:59:10 AM
Added by :Hamid Ibnu Hamza Baqavi
വീക്ഷണം:428
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :