വേനൽ ചൂട്  - മലയാളകവിതകള്‍

വേനൽ ചൂട്  

പൊള്ളുന്നു ഇന്ന് എന്റെ മണ്ണും വിണ്ണും
കടുത്ത വേനൽ ചൂടിനാൽ !!
കൊടും വേനൽ ചൂടിനാൽ വറ്റി വരളുന്നു
പാരിൻ ശോഭ നിലനിർത്തും ജലാശയങ്ങൾ
പരിലെ ഈ വേനൽ ചൂടിനെ ശമിപ്പിക്കാൻ
കരി മുകിലുകളെ നിങ്ങൾ എങ്ങു പോയിരിപ്പു!!!
ഈ പാരിൻ മക്കൾ തൻ ദീന രോദനം നിങ്ങൾ കേൾകുന്നില്ലയോ !!!!
ഈ ഭുവിൽ സര്വ്വ ചരാചരങ്ങളും
നിൻ വരവിനായി കാത്തിരിപ്പു !!!!
മഴ കാത്തു നില്ക്കും വേഴാമ്പലിനെ പോൽ
ഇനിയും എന്തിനു, വേനൽ ചൂടെ
പാരിൽ ജനങ്ങൾ തൻ മനം കുളിർക്കും
കരി മുകിലുകളെ നിൻ കരവലയത്തിൽ ഒതുക്കുന്നു!!


up
0
dowm

രചിച്ചത്:സുനിത രാജേഷ്‌
തീയതി:27-05-2016 05:55:13 PM
Added by :SUNITHA
വീക്ഷണം:508
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :