നിന്റെ ശ്രദ്ധക്ക്
വേണം
കണ്ണിൽ നിന്ന് കണ്ണിലേക്കൊരു നോട്ടം
എന്റെ ഒന്നാം കെട്ടഴിക്കാൻ
നിന്റെ കണ്ണിൽ നിന്ന്
നക്ഷത്രങ്ങൾ.
തരണം
ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കൊരു മീട്ടൽ
എന്റെ രണ്ടാം കെട്ടഴിക്കാൻ
നിന്റെ ഹൃദയത്തിൽ നിന്ന്
തിരകൾ.
പിന്നെ,
എന്റെ മൂന്നാംകെട്ടഴിക്കാൻ
വാക്കുകളും കൊണ്ട് മൌനത്തിലേക്കൊരൊറ്റ വരവ് വരണം
നിന്റെ വാക്കുകളാണ് എനിക്കുള്ള കവിതകൾ
ദയവായി ശ്രദ്ധിക്കു
നിന്റെ മാപിനികൾ രേഖപെടുത്തുന്നില്ലെങ്കിലും
എന്റെ ഭൂകമ്പം
ഇപ്പളും നിന്നെ കടന്നു തീർന്നിട്ടില്ല
ഒടുങ്ങി തീർന്നിട്ടില്ല.
Not connected : |