പ്രണയാഗ്നിയില്‍ ഞാന്‍ - പ്രണയകവിതകള്‍

പ്രണയാഗ്നിയില്‍ ഞാന്‍ 

എന്നിലെ ഏകൊന്തരാവുകള്‍ മല്ലെ നീ
തൊട്ടുണര്‍ത്തി അതു ഞാനറിഞ്ഞു.
എങ്ങു നിന്നോ വന്ന പൂവുതന്‍ ഗന്ധമോ,
തെന്നല്‍ തലോടിയ പൊന്‍തൂവലോ.
ഈരേഴഴുലോകത്തെ സാക്ഷിയായ് വച്ചു
കൊണ്ടെന്മനത്തെ നീ കവര്‍ന്നിടുത്തു.
ഞാന്‍കണ്ടമാത്രയിലൊക്കെയും നീ
യെന്റെ ജീവന്റെ ജീവനായ് മാറിരുന്നു.
സ്വപ്നലോകെത്തെ വെടിഞ്ഞൊരാ-
യാഥാര്‍ത്യ ലോകത്തില്‍ നീയെന്റെതോഴനായി.
സുഖദുഃഖമൊക്കെയും പങ്കുവച്ചപ്പൊഴും
നിന്‍ കൈകളെന്‍കൈയ്യില്‍ കോര്‍ത്തിരന്നു.
എന്‍ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിക്കപ്പുറം
മറ്റൊന്നും തന്നെ നീ മോഹിച്ചില്ല.
രാവിനെ പകലാക്കി പകലിനെ രാവാക്കി
നമ്മള്‍തന്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി.
എന്നിട്ടുമെന്തിനെന്‍ കണ്ണീര്‍പൊടിച്ചു-
കൊണ്ടൊരു തൂവല്‍പോലെ പറന്നകന്നു.
ഇന്നന്റ കണ്ണീരു കാണുവാന്‍ നീയില്ല,
ഇന്നെന്റെ കദനത്തെയറിയുവാന്‍ നീയില്ല.
നിന്നനുരാഗത്തെ സ്മരിച്ചഞാനിന്നുമീ
ഭൂമിതന്‍ വീഥിയിലേകയായി.
നിന്‍വാക്കു വിശ്വസിച്ചിറങ്ങിതിരിച്ചഞാന-
ന്യയായ് മാറിയെന്‍ വീട്ടുകാര്‍ക്കും.
നാം കണ്ടസ്വപ്നങ്ങളൊക്കെയും ഇന്നെന്റെ
വിരഹാഗ്നിയില്‍താനെരിഞ്ഞിടുന്നു.
ചുട്ടുപൊള്ളുന്നൊരാ നീ തന്ന ഓര്‍മ്മകള്‍
അഗ്നിയായാളുനനു എന്‍ മനസ്സില്‍.
അണയ്ക്കുവാനാവില്ലറിഞ്ഞിടാനാവില്ല
പ്രണയാഗ്നിയില്‍ തീരുമെന്‍ ജീവിതം.
സ്വന്തമാവില്ലെന്നറിഞ്ഞുകൊണ്ടിന്നും
ഞാന്‍ കാത്തിരിക്കുന്നു നിനക്കു മാത്രം.


up
0
dowm

രചിച്ചത്:Abhilasha
തീയതി:29-05-2016 03:10:00 PM
Added by :Abhilasha
വീക്ഷണം:329
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :