വേര്‍പാട്
വേര്‍പാട്
മരണം എന്റെ ബാല്യകാല
സഹപാഠിയെ കുരുക്കി
അല്ല അവന്‍ മരണത്തിലേക്ക്
നടന്നു നീങ്ങി
ഓര്‍മയില്‍ അവന്റെ താമാശകള്‍,
അവന്റെ സംഗീതത്തിന്റെ
ചാരുത നിറഞ്ഞുനിന്നു
എല്ലാം നിശ്ചലമായി ഇപ്പോഴല്ല
മരണം വരിക്കുന്നതിനു മുന്‍പേ
മരിച്ചു ജീവിക്കുകയയിരുന്നവന്‍
എവിടെയോ അവനു താളം പിഴച്ചു
ആ അവതാളത്തിലവന്‍ ലയിച്ചുപോയി
കാലത്തിനു മുന്നില്‍ ഒരു കരടായി
എല്ലാമറിഞ്ഞിട്ടും ഒന്നിനും
കഴിഞ്ഞില്ലെന്ന തിരിച്ചറിവിലെന്‍
ദുഖത്തെ തളച്ചിടുന്നു ഞാന്‍
ഒരു ചോദ്യം മാത്രം ബാക്കിയാക്കി
എന്തിനീ ശ്രേഷ്ട ജീവിതത്തോട്
ഇവ്വിധം ക്രൂരത കാണിച്ചു നീ.
Not connected : |