നൊമ്പരപ്പൂക്കൾ
പൂമണം വീശുന്ന പൂങ്കാവനം
അതിലൊത്തുചേരുന്നിവരേഴുശലഭങ്ങൾ
പൂവിതൾപുൽകിയുംപൂന്തേൻനുകർന്നുമാ-
പൂമേട്ടിലെങ്ങുമാഘോഷമായി....
തേൻമഴ പൊഴിയുന്ന പൂക്കാലനാളുകളിൽ
സ്നേഹം വിതറുവോരിവരെൻെ്റകൂട്ടുകാർ
സന്ധ്യതൻ ചുംബനമേറ്റിവരെന്നും
പൂവിൻ മടിത്തട്ടിൽ ചായുറങ്ങി
ഏഴുദിക്കുള്ളോരിരവരേഴുതരക്കാർ
ഇവരേക മനസ്സായൊത്തുചേർന്നു...
നാടിൻെ്റകൂട്ടുകാർ നന്മതൻ തോഴിമാർ
അവരേഴുപേരെൻെ്റ സുന്ദരികൾ...
നാളുകളൊക്കയകന്നുപോയ്മെല്ലയാ
നന്മകളാം പൂക്കളോ കൊഴിഞ്ഞുപോയി...
പൂക്കാലമേ നീ ദൂരേക്കുമായവെ,
ബന്ധങ്ങളൊക്കെയും ബന്ധനമായിതോ
ബന്ധുത്വമൊക്കെയും അന്ധതമൂടുന്നു...
എന്തിതെൻകൂട്ടുകാർ സ്നേഹംനടിച്ചതോ
ഇത് ഉണരാത്തമനസ്സിൻെ്റ സ്വപ്നമാംമിഥ്യയോ...
ഓർമ്മകൾ പൊഴിയുന്നു തോരാത്തമഴയായ്
ഉള്ളിലെ ദു:ഖമോ മനസ്സിന്നു മുറിവായ്...
ഓർമ്മകൾതന്നൊരീ നിനവിൻെ്റ പാഠവം
മറക്കാതെ മൗനമായ് കൂട്ടിനുണ്ട്...
കനവിലും നിനവലും നിറയുന്നു കൂട്ടുകാ൪
പാതിരാപ്പായയിൽ കണ്ണുനീ൪ പൊഴിയുന്നു...
എല്ലാം മറക്കുന്നു ഞാനിന്നുകൂട്ടരേ
അകലുന്നു ഞാനീ ഓ൪മ്മകളിൽ ദൂരെ....
Not connected : |