നിറമേഴുചാലിച്ച പ്രണയം - പ്രണയകവിതകള്‍

നിറമേഴുചാലിച്ച പ്രണയം 

നിറമേഴുചാലിച്ച പ്രണയമേ നീയെന്നെ-
യറിയുവാനെന്തേ വൈെകിടുന്നു.

മൂകമാം സന്ധ്യയില്‍ ഏകയായെന്‍ മനം
നിന്മന്ത്രണത്തിനായ് കാതോര്‍ത്തിടും.

മൗനമേ നീയെന്തേ പെയ്തുതീരാത്തൊരാ-
പേമാരിപോല്‍ സദാ തുള്ളിടുന്നു.

എന്തിനീവിരഹമീ സൂചിതന്നഗ്രമായ്
ഹൃത്തുതന്‍ പാരിലേക്കാഴ്ന്നിടുന്നു.

അറിയുമോ തോഴാ നീയെന്‍ പ്രണയം
ഇരവിന്റെ കൂരിരുള്‍ മാച്ചുവെന്നാല്‍.

എന്റെയീ തൂലികയിലെഴുതിയ ലിപിയുടെ
പൊരുള്‍തന്നെ നീയെന്നറിഞ്ഞീലയോ.

ഒരു നീണ്ട തുയിലില്‍നീയറിഞ്ഞിടും എന്‍
ഹൃത്തില്‍ നിന്‍ മുഖം എത്രയോ ആഴ്ന്നുവെന്ന്.

ഇതു ഞാന്‍ ചൊന്നിടാം വാക്കുപോലെ
മരണത്തില്‍ പോലും മറന്നിടില്ല....!!


up
1
dowm

രചിച്ചത്:Abhilasha
തീയതി:31-05-2016 02:13:12 PM
Added by :Abhilasha
വീക്ഷണം:420
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :