പ്രണയഗീതകം - മലയാളകവിതകള്‍

പ്രണയഗീതകം 


പ്രണയമെനിക്കു പ്രണയമീ
പോന്‍പുലരിയില്‍ വീശും
പ്രസന്നവദനയാം കാറ്റിനോട്
ആ തെന്നലിലൂടെന്നിലനുഭൂതിയേകും
കുഞ്ഞിളം കുളിരിനോട്
കുളിരിനു കൂട്ടായി കറുകയില്‍
പതിഞ്ഞൊരാ മഞ്ഞു തുള്ളിയോട്
പിന്നെയാ, ഹിമകണങ്ങളെ
വൈരമുത്തുക്കളാക്കിടും
സൂര്യതേജസ്സാം കിരണങ്ങളെ
ഗഗനവീഥിയിലലസമായ്
യാത്രയാകും മേഘകൂട്ടങ്ങളെ
മുറ്റത്തെ മാടത്തില്‍
തളിരിടും തുളസിക്കതിരുകളെ

പ്രണയമെനിക്കു പ്രണയമീ
പ്രപഞ്ച സൃഷ്ടികളെല്ലാത്തിനോടും

നടവഴിയോരങ്ങളില്‍ വിരിയുമീ
കൊച്ചു തുമ്പ പൂക്കളെ
ഇടവഴിയിലിടവിടാതെ ഓരംചേര്‍ന്ന്
ജാഥയായ്പോകും കുഞ്ഞുറുംബുകളെ
പുല്‍ത്തകിടയില്‍ ചാടിക്കളിക്കും
പച്ചപൈക്കിടാങ്ങളെ
കാലംത്തീര്‍ത്തോരുണങ്ങാത്ത മുറിവുമായി
കൊഴിഞ്ഞുവീഴുന്നോരാ പഴുത്തിലകളെ
മാവിന്‍ ചില്ലയിലോടിക്കളിക്കും
മുതുകത്ത്‌വരയുള്ള അണ്ണാറക്കണ്ണനെ
സ്വര്‍ണ്ണക്കുലകളായ് തൂങ്ങിക്കിടക്കും
കൊന്നയില്‍വിരിയുന്ന സ്വപ്നങ്ങളെ
കുളത്തിന്‍ കരയില്‍ കാവലിരിക്കും
നീലപൊന്മാനെ, കുളക്കോഴികൂട്ടങ്ങളെ

അമ്പലപ്പറമ്പിലെ ആലില്‍നിന്നുയരും
ആത്മീയ നാദലഹരിയെ
പൈതൃകംപോയ്മറഞ്ഞ പുഴയുടെ
തീരത്തെ മണലോരങ്ങളെ

പ്രണയമെനിക്ക് പ്രണയമീ
പാടുന്ന കുയിലിന്‍റെ നാദവിസ്മയങ്ങളെ
പുന്നെല്ലിന്‍ കതിരുകൊത്താന്‍ വരും
കിന്നാരം ചൊല്ലും തത്തക്കിളികളെ
ചെമ്പരത്തിയില്‍ വിരിയുമീ
രക്തവര്‍ണ്ണ പുഷ്പ്പങ്ങളെ
പവിഴമല്ലിതീര്‍ക്കും പരിമളകുസുമങ്ങളെ
പകല്‍ ഇരുളിന്നായി വഴിമാറും
സന്ധ്യതന്‍ ചുവന്ന ചക്രവാളങ്ങളെ
ഭൂമിതന്‍ സിന്ധൂരതിലകമായ്
തിളങ്ങുമാ അസ്തമയ സൂര്യനെ
രജനിയെ പുളകിതയാക്കുന്ന
പൌര്‍ണ്ണമി നിലാവിനെ
ഇരുളില്‍ കണ്ണുകള്‍ചിമ്മും താരകങ്ങളെ
നിന്‍ നീലമിഴികളില്‍ തളംകെട്ടിനില്‍ക്കും
ആദ്രമാം ദുഖസ്മരണകളെ

ഇനിയുമെത്രയെത്ര സൃഷ്ടികളീഭൂവില്‍
എന്റെ പ്രണയമേറ്റുവാങ്ങുവാനായ്
ഒരു ദുഖംമാത്രമെന്‍ മനസ്സിന്നള്‍ത്താരയില്‍
എന്നിവിടെ വിരിയുമൊരു പൊന്‍പുലരി
മനുഷ്യമതം മാത്രമുള്ളൊരു നവലോകം

ഇവിടെയീ സുന്ദര ഭൂമിയില്‍
നന്മതന്‍ നല്ല മുഹൂര്‍ത്തങ്ങളെ
കോര്‍ത്തൊരു കവിതരചിക്കുവാന്‍
കാലമെത്ര ഞാനിനിയും തപസ്സിരിക്കണം.


up
0
dowm

രചിച്ചത്:മുരളികാരാട്ട്
തീയതി:01-06-2016 11:39:36 AM
Added by :Muralidharan Karat
വീക്ഷണം:162
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me