എൻ മനസ്സിൻ താളം
എവിടെയോ നഷ്ടപ്പെട്ട എൻ മനസ്സിൻ താളം
അലയടിചീടുന്നു തിരകൾ പോൽ..
അറിയില്ലെനിക്ക് എൻ മനസ്സിനെ നിയന്ത്രിചീടുവാൻ കഴിയുമോ വരും നാളുകളിൽ ..
തളരുമോ ഞാൻ ഇനി മുന്നോട്ടുള്ള എൻ ജീവിത യാത്രയിൽ...
അറിയില്ലെനിക്കൊന്നും പറയാൻ കഴിയില്ലോന്നും എൻ മനസ്സിൻ നിയന്ത്രണം തിരിച്ചു കിട്ടാതെ..
താളം തെറ്റിയ മനം മാനവ കുലത്തിനു ശാപമാണെന്ന സത്യം
ഓർത്തിരുന്നു അറിയാതെ തേങ്ങി കൊണ്ടിരുന്നു ഞാൻ ..
ഭ്രാന്തനെന്ന വിളിപ്പേരിൽ അറിയപ്പെടാനായിരിക്കുമെൻ തുടര്ന്നുള്ള ജീവിതം ..
ഒടുവിൽ വന്നു ചേര്ന്ന വിധിയെ പഴിച്ചു നടന്നു നീങ്ങി ഞാൻ ഒരു ഭ്രാന്തനായി..
Not connected : |