വരൂ, നമ്മൾക്ക്      (സ്വ)അനുരാഗത്തിന്റെ       പുഴകളാവാം..... - പ്രണയകവിതകള്‍

വരൂ, നമ്മൾക്ക് (സ്വ)അനുരാഗത്തിന്റെ പുഴകളാവാം..... 


വരൂ, നമ്മൾക്ക്
(സ്വ)അനുരാഗത്തിന്റെ
പുഴകളാവാം.....
‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐
നീയും,ഞാനും
ആൺചൂരിന്റെ
ലിംഗവേഗങ്ങൾ.
വിയർപ്പ് ഗന്ധമുള്ള
ചുഴിപ്പൊത്തിൽ
തെറിച്ചുവീണ
മൂർച്ചയുള്ള
പ്രണയ ചില്ലുകൾ.

മരങ്ങൾ
കാട്ടുകണ്ണുകളെ പോലെ
നമ്മളിലേക്ക്
നുഴഞ്ഞ് കയറുമ്പോൾ
ചോലയിടുക്കുകളിൽ
വഴുതിപ്പോവുന്ന
കിളിയൊച്ചകളാൽ
നമ്മൾ കൊക്കുരുമ്മും.

ഉൾക്കാടുകൾ
പൊട്ടിവിരിയുമ്പോൾ
നമ്മുടെ ഉടൽവിരിപ്പിൽ
നഗ്നത പുതച്ച്
ഒരു പുഴയ്ക്ക്
ജന്മം കൊടുക്കാം.
രണ്ടാൺപ്പക്ഷികളുടെ
പതിഞ്ഞ കുറുകലിൽ
ഭൂമിയെ ഭോഗിച്ചുണർത്താം.

വരൂ....
നമ്മൾക്ക്
പുഴകളാവാം.

‐റിൻഷാദ് അസ്മീ‐
(05‐06‐2016)


up
0
dowm

രചിച്ചത്:റിൻഷാദ് അസ്മീ
തീയതി:08-06-2016 09:19:59 PM
Added by :Rinshad Hz
വീക്ഷണം:411
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :