| 
    
         
      
      റയ്യാൻ        റയ്യാനിൻ വാതായനം നിന്നിലായ്
തുറന്നിടുന്നു നാഥൻ
 നന്മയുടെ പുഷ്പഹാരം നൽകിടാനായ്
 മാലാഖമാർ വന്നിടുന്നു
 
 പാപത്തിൻ അസ്തമയ നേരമിൽ
 നന്മതൻ പൊൻ കിരണം ഉദയം ചെയ്തിതാ...
 
 റയ്യാനെന്ന കവാടത്തിൽ
 വ്രതത്തിൻ ചാരുതയാൽ
 മനസിൽ നന്മയുടെ തിരിതെളിയിച്ച്...
 നന്മയുടെ മുത്തുകൾ വാരിയെടുക്കുക നീ..
 
 വിശുദ്ധമാം ഗ്രന്ഥത്തിൽ
 വിശ്വാസത്തിൻ ദൃഡതയാൽ
 വിശാലതയിലേക്ക് ആണ്ടിറങ്ങി....
 നന്മയുടെ മുത്തുകൾ വാരിയെടുക്കുക നീ..
 
 വലംകൈ നൽകുമാ സേവനം
 ഇടങ്കയ്യിനാൽ കാണാതെ
 വരുന്നവന് വാരിക്കൊടുക്കുക നീ..
 
 പുണ്യ മാസത്തിൻ നിലാവെളിച്ചത്തിൽ..
 പള്ളിമിനാരങ്ങൾ മാടീ വിളിക്കുന്നു...
 നിന്നിലെ നന്മയെ കൂട്ടീടുവാൻ
 റയ്യാനിൻ വാതായനം തുറന്നിടുന്നൂ
 നിൻ നാഥന്റെ സ്നേഹ സമ്മാനമായി....
 
      
  Not connected :  |