ശലഭം പറയുന്നത് - മലയാളകവിതകള്‍

ശലഭം പറയുന്നത് 

കുരുടന്റെ തലതുരന്ന് പുറത്തുവന്ന പുഴു
പ്യൂപ്പയായി,
ശലഭമായി
പൂ തേടിപ്പറന്നുപോയി
ശലഭം
പനിനീര്‍പ്പൂവിന്റെ
കവിളില്‍തലോടി പറഞ്ഞു,
നിന്നെ ഒരുവന്‍ഒരുവള്‍ക്ക് സമ്മാനിനല്കും
അവള്‍പിഴ.യ്ക്കും,
തെരുവില്‍ശയിക്കും,
നക്ഷത്രങ്ങള്‍കൂട്ടത്തോടെ
കരിഞ്ഞുവീഴുന്ന ഒരു രാവില്‍
ചെകുത്താനെ പെറും
പുഴുത്തു ചാവും
അവന്‍വളരും, പനപോലെ,
നാട് വിറയ്ക്കും,
ആയിരം പെണ്ണുങ്ങളില്‍
പൊള്ളുന്ന ബീജം നിറയ്ക്കും
ആയിരം ചെകുത്താന്മാര്‍പിറക്കും
ശലഭം വീണ്ടും
പ്യൂപ്പയായി,
പുഴുവായി,
കുരുടന്റെ തലയിലേക്ക് നുഴങ്ങു കയറി


up
0
dowm

രചിച്ചത്:ശശിധരന്‍
തീയതി:31-07-2011 11:36:52 AM
Added by :gj
വീക്ഷണം:454
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :