ഒടുക്കത്തെ അത്താഴം  - മലയാളകവിതകള്‍

ഒടുക്കത്തെ അത്താഴം  

ഇന്നലത്തെ അത്താഴം
ഒടുക്കത്തെ അത്താഴമായിരുന്നു.



ഓര്മ്മകളുടെ പൊതിയഴിച്ചു
നാമോരോ പിടി
വിറങ്ങലിച്ച ചോറ്
വാരിയുണ്ടതും
ഭൂതകാലത്തിന്റെ
എരിവും പുളിയും
പാകത്തിലേറെ
ചാലിച്ച ചാറില്
നിന്നിത്തിരി നാവിന്
തുമ്പത്തു തൊട്ടുവെച്ചതും

കാഞ്ഞിര ചവര്പ്പാര്ന്ന
വര്ത്തമാനത്തിന്റെ
ദാഹജലം കുടിച്ചതും
വ്യഥകാലത്തിന്റെ
കരിമ്പടം പുതച്ചു
രാവുറങ്ങിയതും

ഇരുട്ടത്തു കണ് മിഴിക്കാതെ
വിരല്ത്തുമ്പാല്
പരതിയപ്പോള്
നീയുണ്ടായിരുന്നില്ല.


up
0
dowm

രചിച്ചത്:മേരിലില്ലി
തീയതി:31-07-2011 11:39:35 AM
Added by :gj
വീക്ഷണം:347
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Dennyson
2012-01-27

1) നീ എന്റെ ജീവിതം സന്ധ്യേ, നീ എന്റെ മരണവും സന്ധ്യേ ........... ഇ കവിത ആരെ എഴുതിയതാണ്


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me