പാവം ചായമടിക്കാർ !
അഴിമതി രാവ് വെളുത്തു കിട്ടാന്‍
കൊതിച്ചു നമ്മള് പാവം പൗരന്മാര്
ചായമടിക്കാര് ഒത്തിരി വന്നു
പ്രലോഭനങ്ങള്‍ തന്നു വാഗ്ദാനം തന്നു
കൈയില്‍ പച്ച ചായവുമേന്തി
ഒരു കൂട്ടര് വന്നു....
രക്തം മുക്കി ചുവപ്പടിക്കാന്
പറന്നുവന്നൊരു കൂട്ടര്
ചേറില്‍ വിരിയും പൂവിന്
പേരില്‍ കാവി കളറും വന്നു
വോട്ടിനു പകരം നോട്ടു കൊടുത്തു
കൊട്ടേഷന്‍ നമ്മളുറപ്പിച്ചു
പച്ചച്ചായം ഇരുളിന് ഇരുളിമ
കൂടുതലാക്കി തന്നു
രക്തമുറയും ചുവപ്പ് കണ്ട്
പേടിച്ചു നമ്മള്
വോട്ടുകളെല്ലാം നോട്ടുകളാക്കി
ചായമടിക്കാര് പോയി
പകച്ചു നമ്മള് ,തിളച്ചു നമ്മള്
തണുത്തു പിന്നെ പതിയെ ചൊല്ലി
താന്‍ താന്‍ നിരന്തരം ചെയ്യുന്ന
കര്‍മ്മങ്ങള്‍ താന്താന് അനുഭവി-
ചീടുകെന്നെ വരൂ
Not connected : |