ചോദ്യചിഹ്നം - തത്ത്വചിന്തകവിതകള്‍

ചോദ്യചിഹ്നം 

അരണ്ട വെള്ളിച്ചമുള്ള ഇടനാഴികളിലൂടെ ആയിരുന്നു ഞാൻ നടന്നത് , ചുറ്റിലും കുഷ്ടംപിടിച്ച മുഖങ്ങൾ, ആദ്യം കണ്ടത് ഒരു അധ്യാപകനെ ആയിരുന്നു , വിദ്യ ധനമാക്കിയവൻ, കടൽ തീരത്തെ മണൽ തരികളുടെ വിശാലത ആയിരുന്നു അവന്റെ ധനത്തിന്, അതുകൊണ്ടവൻ ഒത്തിരി പേർക്ക് കൊട്ടാരങ്ങൾ കെട്ടികൊടുത്തു, തിരമാലകൾ ആഞ്ഞടിച്ചപ്പോൾ അവ വെള്ളത്തിൽ ഒലിച്ചു പോയി, അവൻ അതിന്റെ ഭിത്തികൾകു അടിത്തറ കെട്ടിയില്ല ......
അതിനുളിലെ മട്ടുപാവുകളിൽ അപരൻ അന്തി ഉറങ്ങുനത് അവനു ഇഷ്ടമല്ലായിരുന്നു ............
രണ്ടാമതവൻ ഒരു ഉപദേശി ആയിരുന്നു, അവന്റെ നാവുകളിൽ തേൻ നിറഞ്ഞു തുളുംഭിയിരുനു, .....
തേനീച്ചകൾ അതിനു ചുറ്റും വട്ടമിട്ടു പറന്നു ..........
തേൻ കുടിച്ചവയെല്ലാം പിടഞ്ഞു പിടഞ്ഞു മരിച്ചു , കൈയിലെ കാളകൂട വിഷം നാവിലെ തേനിനുള്ളിൽ അവൻ ഒളിപ്പിച്ചു വച്ചിരുന്നു .....................
ഒരു ബുദ്ധി ജീവിയെ ആണ് മൂന്നാമത് കണ്ടത് , അവൻ പ്രപഞ്ചത്തെ കുറിച്ച് പഠിച്ചുകൊണ്ടിരുന്നു.......
എന്തിനും ഏതിനും അവനു സംശയങ്ങളായിരുന്നു........
അവൻ ദൈവത്തെയും പിശാചിനെയും പാഠ പുസ്തകങ്ങൾ ആക്കി ... സൂര്യചന്ദ്രന്മാരും ഭുമിയും സർവ ഗ്രേഹങ്ങളും അവന്റെ പഠന വിഷയങ്ങളായി , ഒരു ചോദ്യങ്ങളിൽ നിന്നു അവൻ പല ചോദ്യങ്ങൾ ഉണ്ടാകി, പലതും തേടി അവൻ നടന്നു , തേടിയതും തേടുന്നതും മായ ആയതിനാൽ അവനും ഒരു ചോദ്യ ചിഹ്നം പോലെ അവശേഷികുന്നു ...............................................................
ബുദ്ധിജീവി മറ്റൊരുവനെ കാട്ടിതന്നു , നാലാമത്തവൻ അവനായിരുന്നു , അവനൊരു കലാകാരനായിരുന്നു , വാക്കുകൾ കൊണ്ട് മായാലോകം സൃഷ്ടികുന കഥകാരൻ , അവന്റെ തൂലികയ്ക് ഗീവര്ഗീസ് പുണ്യവാന്റെ കുന്തമുനയുടെ മൂര്ച്ച ഉണ്ടായിരുന്നു , എന്നിട്ടും കുത്ത് കൊണ്ട് പാമ്പുകൾ ഒന്നും ചത്തില്ല .......
മൂര്ച്ച ഉള്ള ആയുധം ഉണ്ടായിട്ടും അവൻ ആഞ്ഞു കുത്തിയില്ല .... പാമ്പ് ചാവണമെന്നു അവനു ആഗ്രഹമുണ്ടായിരുന്നില്ല .... ...........................................
വീണ്ടും ഞാൻ നടകുകയാണ്, അഞ്ചാമനെയും , ആറാമൻ നെയും പ്രതീക്ഷിച്ചുകൊണ്ട് , ഇരുണ്ട വെളിച്ചമുള്ള ഇട വഴികളിലൂടെ...... വഴി തീരും മുൻപ് കണ്ണുമോ എന്നറിയില്ല ......
കണ്ടാലും പൂര്ണ ശോഭ നല്കാൻ അവനു കഴിയുമോ എനും അറിയില്ല , വീണ്ടും ചോദ്യ ചിഹ്നങ്ങൾ ((??????????????)) മാത്രം ബാക്കി .......................................................


up
0
dowm

രചിച്ചത്:ബെൻസൺ ജോസഫ്‌
തീയതി:13-06-2016 12:54:39 PM
Added by :BENSON JOSEPH
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me