മാറ്റത്തിന്റെ ധ്വനി  - തത്ത്വചിന്തകവിതകള്‍

മാറ്റത്തിന്റെ ധ്വനി  

പൊള്ളുന്ന ചൂടേറ്റു വാടി തളര്ന്നപോ അവൾ വഴിയമ്പലങ്ങളിൽ അഭയം തേടി ....
തവിട്ടു വസ്‌ത്ര ധാരികളായ സന്യാസിമാർ അവള്ക്ക് ചുറ്റും കൂടി ......
മകളേ നീ തളര്ന്നിരിക്കുന്നു .....
തളര്ച്ചയുടെ കാരണം ചൂടു ആണ് .......
താളിയോല ഗ്രന്ഥങ്ങൾ നിരത്തി അവർ ചൂടിന്റെ കാരണങ്ങൾ കണ്ടെത്തി .......
മുൻജന്മ കര്മ്മഫലവും ശാപവും ......
ശാപമുക്തി നേടണം ......, കൈയിൽ ഒരു ജപ മണിയും കൊടുത്തു അവർ അവളെ ശ്ലോഗങ്ങൾ പഠിപ്പിച്ചു .......
ശാപ മുക്തികായുള്ള നീണ്ട പ്രാര്ത്ഥന ഓതി അവർ മാഞ്ഞുപോയി .......
അവർ പോയ മാത്രയിൽ വെള്ള വസ്‌ത്ര ധാരികൾ ആയ പുരോഹിതർ അവൾക്കു ചുറ്റും നിരന്നു ......
മകളെ ചൂടേറ്റു നീ ക്ഷീണിച്ചിരിക്കുന്നു ചൂടിന്റെ കാരണം കണ്ടെത്തണം ......
വേദ ഗ്രന്ഥങ്ങൾ തുറന്നു വച്ചു ......
അമ്മയുടെ ഉദരത്തിൽ ഉരുവായപോൾ മുതൽ , ജനിച്ചു ഇന്നു വരെ ചെയ്ത പാപവും .... പാപഫലവും ...... ചൂട് ........ അസഹനീയമായ ചൂട് ......
പാപമുക്തി നേടണം ...... കൈയിൽ ജപമാലകൾ ഏൽപിച്ചു അവർ അതിന്റെ മന്ത്രങ്ങൾ പഠിപ്പിച്ചു .......
അവർക്ക് പിന്നാലെ പർദ്ദ വസ്‌ത്ര ധാരികളായ സ്ത്രീകൾ അവളെ വളഞ്ഞു ..... ചൂടു കൂടുന്നു ..... ശിക്ഷാവിധി ഉണ്ടാക്കുനതിനു മുൻപ് പർദ്ദ ധരിക്കുക .....
ദിക്കരുകൾ ഓതി പർദ്ദ ഏൽപിച്ചു അവരും വിട വാങ്ങി .......
ശാപം ..... പാപം ......ശിക്ഷ .......
പർദ്ദ ധരിച്ചു ..... കൈയിൽ ജപമാലകളും .....നാവിൽ അവർ പഠിപ്പിച്ച മന്ത്രങ്ങളുമായി അവൾ യാത്ര തുടർന്നു ........
നടന്നു തളര്ന്നപോൾ ജപമാലകൾ ഉയർത്തി പിടിച്ചു അവൾ അവർ പഠിപ്പിച്ച മന്ത്രങ്ങൾ ചൊല്ലി ...........
ചൂട്‌ കുറഞ്ഞില്ല ....... തളർച്ച കൂടി കൊണ്ടേയിരുന്നു ...............
വീഴും എന്ന് ഉറപായപോൾ അവൾ എതിരെ വന്ന വണ്ടിക്കു കൈ കാണിച്ചു ........
വണ്ടി നിർത്തി ....യുവ കോമളനായ ഒരു മനുഷ്യൻ അവളുടെ അടുത്തേക്ക് നടനെത്തി .......
അവന്റെ വേഷം വെള്ളയോ തവിട്ട് നിറത്തിൽ ഉള്ളതോ ആയിരുന്നില്ല .....
അവന്റെ നെറ്റിയിൽ നിസ്കാര തഴമ്പോ കൈകളിൽ ജപമാലയോ ഉണ്ടായിരുന്നില്ല..
എങ്കിലും മഹാ യുദ്ധത്തിൽ സത്യ പക്ഷത്തിന്റെ സാരഥി ആയി നിന്നവന്റെ ധർമ്മ ബോധം അവന്റെ മുഖത്ത്‌ നിഴലിച്ചിരിന്നു .......
സ്നേഹത്തെ പ്രതി കത്തി ജ്വലിച്ചു സ്വയം ഇല്ലാതായ ഒരു യഹൂദ യുവാവിന്റെ സ്നേഹാക്ഗ്നി ആ കണ്ണുകളിൽ കത്തി നിന്നിരുന്നു .......
മരുഭൂമിയിൽ ജീവ ജലത്തിനായി വാവിട്ടു കരഞ്ഞ കുഞ്ഞിനു ജീവന്റെ ഉറവയുമായി പറനിറങ്ങിയ ദൈവ ദൂതന്റെ കാരുണ്യം അവന്റെ വാക്കുകളിൽ നിറഞ്ഞു തുളുംബിയിരുന്നു .........
അവനെ അവളെ പോക്കി എടുത്തു നെഞ്ചോടു ചേർത്തു .......
അവൾ കൈകളിൽ ഏന്തിയിരുന്ന ജപമാലകളിൽ സ്നേഹ തീർത്ഥം തളിച്ച് പ്രണയ ലുത്തിനിയകൾ ചൊല്ലി .....
മുജന്മത്തിന്റെ ശാപകടലും ഈ ജന്മത്തിന്റെ പാപകടലും നീന്തി കടന്നു അവൾ അവനിലേക്ക്‌ ലയിച്ചു ......
ചൂടേറ്റു തളര്ന്ന അവളുടെ ഹൃതിലെക് അവൻ ജീവന്റെ തണുത്ത ജലം ഒഴിച്ചു ......
പകലിന്റെ ചൂടോ രാത്രിയിലെ പെമാരിയോ എല്കാത്ത വിധം അവന്റെ കുട കീഴിലേക്ക് ചേര്ന്നു അവൾ നടന്നു .............
സ്നേഹത്തിന്റെ കുളിർകാറ്റു അവർക്ക് മീതെ ശാന്തമായി വീശി, അവരുടെ യാത്രകളെ കുളിര് അണിയിച്ചു കൊണ്ടെയിരുന്നു ..............


up
0
dowm

രചിച്ചത്:ബെൻസൺ ജോസഫ്‌
തീയതി:14-06-2016 03:10:28 PM
Added by :BENSON JOSEPH
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :