"നിലാവുണ്ടായിരുന്നു ആ രാത്രിയിലും" നിലാവുണ്ടായിരുന്നു ആ രാത്രി ഒന്നു ചെവിയോർത്താൽ കേൾക്കാം നിലാവിൽ മഞ്ഞു പൊഴിയുന്ന മർമരം

ഓർമകൾക്ക് സുഗന്ധം ദൂരെ നിലക്കാതെ പെയ്യുന്ന ആ നിലാമഴയിൽ സ്വർഗകവാടം എനിക്കായ് തുറന്നുവോ എന്നു ഞാൻ ഓർത്തു.

നിലാവുണ്ടായിരുന്നു ആ രാത്രിയിലും

മുറ്റത്തെ കോണിലെ തേൻമാവിൻ ചുവട്ടിൽ അവളെന്നെ പുൽകുമ്പോൾ ഈ നിലാവും മൂകസാക്ഷിയായി നാണത്താൽ നിഴലിൻ മറതീർത്തിരുന്നു

ഇണ ചേർന്ന കൈകളെ പുൽകി ഈ നിലാവും ഈ കുളിർ തെന്നലും ദൂരെ പെയ്തൊഴിഞ്ഞ ആ നിലാമഴയും അവളെന്റെ സ്വന്തമെന്ന വാക്കിനുണർവേകിപിന്നെപ്പോളോ മുറ്റത്തെ കോണിലെ തേൻമാവിൻ ചുവട്ടിലായ് കത്തിയമർന്നൊരാ പട്ടടയായ് മാറുമ്പോഴും മൂകമായ് സാക്ഷികളാകുന്നവർ

നിലാവുണ്ടായിരുന്നു ആ രാത്രിയിലും

ഇനിയില്ല വേരുകൾ ഈ മണ്ണിലായ് ഇനിയില്ല
ജൻമങ്ങൾ ഈ ഭൂമിയിൽ

നിലാവുണ്ടായിരുന്നു ആ രാത്രിയിലും

ഏകനായ് ഞാനിന്നു തുടരുമ്പോളും

********** ദേവൻ *************


up
0
dowm

രചിച്ചത്:അമൽദേവ് ജയൻ ചിറയ്ക്കൽ
തീയതി:15-06-2016 12:52:02 PM
Added by :AMALDEV JAYAN
വീക്ഷണം:207
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me