അമ്മ  - തത്ത്വചിന്തകവിതകള്‍

അമ്മ  

നാമജപങ്ങളുടെയും.... കുരിശുമണികളുടെയും ...
വാങ്ക് വിളികളുടെയും......
മധുര നാദം ഒരുമിച്ചുയരുന്ന പുലര്കാലത്തിലും
അവൾ ചുട്ടു പൊള്ളുന തീയിൽ വെന്തുരുകുകയായിരുന്നു........
കനൽ ഊതി കത്തിച്ചു തന്റെ പൊന്നോമനകളുടെ വയറു നിറച്ച വൾ, ........
കണ്ണുനീരായിരുന്നു അവളുടെ പ്രാത്ഥന, കർമ്മം ആയിരുന്നു അവളുടെ ആരാധന, സ്നേഹം ആയിരുന്നു അവളുടെ ബലി
ആ കണ്ണുനീരിൽ കുതിര്ന് രൂപപെട്ട കളിമണ്പത്രമാണ്‌ എൻ ശരീരം
ആ സ്നേഹബലിയിൽ ചിന്തപെട്ട
വിയര്പ് തുളികളുടെ സമ്മാനം ആണ് ഈ ജീവിതം .....
ചുട്ടു പൊള്ളുന വെയിലിൽ കുളിര് കാറ്റായി, യാത്രയിൽ തണൽ മരമായി ,
കൂരിരുള്ളിൽ പ്രഭ ചൊരിയുന്ന മാലാഖയായി അവൾ കൂടെ ചരിക്കുന്നു ...
" അമ്മേ " എന്ന വാക്കിന് വിളിപുറത്തായി .........................................................


up
0
dowm

രചിച്ചത്:Benson Joseph
തീയതി:15-06-2016 12:02:10 PM
Added by :BENSON JOSEPH
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :