മഞ്ഞു തുള്ളിയെ സ്നേഹിച്ച പുൽകൊടി
ഹരിതക വർണമാം
ഭൂമിതൻ പീലിയായ്
തളിരാർന്ന് നിൽക്കും
പുൽകൊടി പോലീ ജന്മം.
മഴയോട് പ്രണയിച്ച്
സൂര്യനെ സ്നെഹിച്ചും
ഇളം കാറ്റിൽ ഉറങ്ങിയും നിൽക്കുമീ ഞാൻ,
ചിലരെന്നെ സേവിച്ചും
ചിലരെന്നെ ഭക്ഷിച്ചും
വെട്ടി കളയുന്നിതല്ലോ ചിലർ.
ചവിട്ടി കളയും തലക്ക് മീതെ
കാറി തുപ്പിയുമെന്നെ നശിപ്പിക്കുന്നു
ഉണ്ടെനിക്ക് ശുദ്ധിയും,
ഉണ്ടെനിക്കും കണ്ണുനീർ
കാണുന്നില്ലയോ നിങ്ങൾ
കേൾക്കുന്നില്ലയോ തേങ്ങൽ
എല്ലാം മറന്ന് നീരാടുവാനായ്
മഞ്ഞിന്റെ തുള്ളിയെ കാത്തിരിക്കും
ഞാൻ കാത്തിരിക്കും........
മഞ്ഞു തുള്ളിയെ സ്നേഹിച്ച പുൽകൊടി..........
...................................
Not connected : |