പകൽ മാന്യൻ - തത്ത്വചിന്തകവിതകള്‍

പകൽ മാന്യൻ 

- കവിത -

പകൽ മാന്യൻ
=============
ഇരവുകളിലാണ്
ഞാൻ നിന്നെ കാമത്താൽ
പ്രണയിച്ചത്
നിന്റെ ഗന്ധം നുകർന്നതും
നിന്റെ താപവും
എന്റെ താപവും
ഒന്നായ് ചേർന്നതും
ഇരവുകളിലാണ്
കാമത്താൽ ആളി
പടരുകയും
കാമം മെല്ലെ അണഞ്ഞപ്പോൾ
നിന്നോടുള്ള പ്രണയവും
അന്ത്യം കൊണ്ടിരുന്നു.
ഒഴുക്കിയ ബീജത്തിന്റെ
കൂലിയായ നോട്ടുകൾ
എണ്ണി നോക്കാതെ നീ
മടക്കി പിടിച്ചു നിൽക്കുമ്പോൾ
ഞാൻ നിന്നോട് മൊഴിഞ്ഞിരുന്നു
പകലുകളിൽ ഞാൻ
മാന്യനെന്നും നീ വേശ്യയെന്നും
പകലിന്റെ വീഥികളിൽ
നീ എന്നെ അറിയുകയോ
പുഞ്ചിരി വിടർത്തുകയോ വേണ്ട
നീ വേശ്യയും ,പകലുകളിൽ
ഞാൻ മാന്യനുമാണ്!



-റിൻഷാദ് അസ്മീ -
13-05-2016


up
0
dowm

രചിച്ചത്:Rinshad Azmi
തീയതി:18-06-2016 08:01:55 AM
Added by :Rinshad Hz
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :