കൊഴിഞ്ഞു വീണ വസന്തങ്ങൾ  - പ്രണയകവിതകള്‍

കൊഴിഞ്ഞു വീണ വസന്തങ്ങൾ  

വസന്തങ്ങളൊന്നൊന്നായ് കൊഴിഞ്ഞു വീണു...
ശിശിരമീയാസ്രമം മൂടുന്നു മെല്ലെ...
നിനക്കായി തെളിഞ്ഞോരീ നിലവിളക്കിന്നു-
കരിന്തിരിയായി... അണയാറായി...

ഈ പർണ്ണ ശാലയിൽ നിന്നെയും കാത്തു...
ഋതുക്കൾ ഒന്നൊന്നായ്... തപസ്സിരുന്നീ ഞാൻ.
നീ വന്നതില്ലീ... താപസ്സനെന്നെയീ...
ശോക വാല്മീകം മൂടുന്നുവത്രേ...

വസന്തങ്ങളൊന്നൊന്നായ് കൊഴിഞ്ഞു വീണു
ശിശിരമീയാസ്രമം മൂടുന്നു മെല്ലെ...

നിൻ തങ്ക വിഗ്രഹം... ഏന്റെയീ കോവിലിൽ...
പൂവിട്ടു ഞാനെന്നും... പൂജിച്ചു പോന്നുപോൽ...
നിൻ ദിവ്യ ദർശനം... കാത്തിരുന്നെന്റെയീ...
പൂജാമാലരുകൾ... വാടിക്കരിഞ്ഞുപോയ്‌...

വസന്തങ്ങളൊന്നൊന്നായ് ... കൊഴിഞ്ഞു വീണു...
ശിശിരമീയാസ്രമം മൂടുന്നു മെല്ലെ...

നിനക്കായി മാത്രം... നിറുത്താതെ പാടിയീ...
തന്പുരുവിന്റെ... തന്ത്രികൾ പൊട്ടി...
പാഴ് ശ്രുതി യായോരീ... രാഗങ്ങളൊന്നൊന്നായ്...
വനരോദനമായ്‌...വാനിലലിഞ്ഞു...

വസന്തങ്ങളൊന്നൊന്നായ്... കൊഴിഞ്ഞു വീണു...
ശിശിരമീയാസ്രമം മൂടുന്നു മെല്ലെ...


up
0
dowm

രചിച്ചത്:തോമസ്‌ മുട്ടത്തുകുന്നേൽ
തീയതി:19-06-2016 12:53:26 PM
Added by :Thomas Muttathukunnel
വീക്ഷണം:513
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :