പ്രണയകാവ്യങ്ങൾ - പ്രണയകവിതകള്‍

പ്രണയകാവ്യങ്ങൾ 

പ്രണയകാവ്യങ്ങൾ
പ്രണയത്തിൻെറ ആരംഭമെന്നന്നറില്ല
വായിച്ചറിഞ്ഞ പ്രണയ കഥകളിൽ
ആദ്യത്തെ പ്രണയ സന്ദേശം കൈമാറിയത്
ഹംസത്തിലൂടെയെത്രെ...
പിന്നീടത് നാട്ടു പാതകൾക്കരികെ പരസ്പരം കണ്ണുകളിലുടെ ആംഗ്യങ്ങളിലുടെ കൈമാറി........
തലമുറകൾ മാറിയെങ്കിലും പ്രണയം അനശ്വരമായിനിൽക്കുന്നു....
വഴിവക്കിലെ പ്രണയം കലാലയത്തിലെത്തിയപ്പോൾ
ലൈബ്രറിയുടെ ഒഴിഞ്ഞ കോണുകളിൽ
പ്രണയ സന്ദേശങ്ങളൊളിപ്പിച്ച പുസ്ത കൈമാറ്റം
കാലചക്രം പിന്നെയുമുരുണ്ടു
പ്രണയസന്ദേശങ്ങൾ എഴുത്തുകളിൽനിന്നും
സംഭാഷണങ്ങളിലേക്കുമാറി
വിവരസാങ്കേതികത്വത്തിൻറ പുതിയ കാൽവെപ്പിൽ
സംഭാഷണങ്ങളിൽ നിന്ന് വിരതുന്വിലേക്ക് മാറി
പ്രണയസന്ദേശങ്ങളുടെ ഞെടിയിടയിലായി
വാക്കുകൾക്ക് പകരം സ്മൈലികളായി
വാക്കുകൾക്ക് ക്ഷാമമായി
സങ്കടത്തിന് സന്തോഷത്തിന് ദേഷ്യത്തിന്
പിണക്കത്തിന് ഇണക്കത്തിന് എല്ലാം സ്മെലികളായി
പ്രണയ കാവ്യങ്ങൾ സ്മൈലികളായിup
0
dowm

രചിച്ചത്:
തീയതി:20-06-2016 01:56:13 PM
Added by :MANIMON.K.B
വീക്ഷണം:629
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :