ആംബുലൻസ്  - തത്ത്വചിന്തകവിതകള്‍

ആംബുലൻസ്  

അരുണ വർണ്ണത്തിൽ കർണ്ണകഠോരമാം
സൈറൺ മുഴക്കി പായുന്നു ആംബുലൻസ്
വാഹനനിബിഢമാം പാതയെന്നാകിലും
പിടയുന്ന തൃണ മാനവ പ്രാണരക്ഷയ്ക്കായ്
ചില വാഹനങ്ങൾ ഒഴിഞ്ഞീടും മാന്യമായ്
ആംബുലൻസിൻ പാത സുഗമമാക്കീടുവാൻ
ചിലതോ ത്വരിത വേഗത്തിലാംബുലൻസിനെ
മറികടന്നൊന്നാമതെത്തുവാൻ ശ്രമിച്ചിടും
മറ്റു ചില വിരുതഗണം ആംബുലൻസിൻ പിറകേ
ഉർവ്വശീശാപം ഉപകാരമാക്കി കുതിച്ചീടും
രോഗിയോടുള്ളൊരാ മമതയൊന്നുമല്ലിത്
സ്വാർത്ഥലാഭങ്ങൾ നേടുവാൻ മാത്രമായ്

സൗന്ദര്യധാമങ്ങളെന്നു സ്വയമഹംഗരിച്ചോർ
വദനം വികൃതമായ് കിടപ്പുണ്ടിവിടെ
മനീഷാമന്നവനെന്നു സ്വയം പുകഴ്ത്തിയോർ
തെല്ലൊരു ശ്വാസത്തിന്നായ് പിടയുന്നിവിടെ
പരദൂഷണം മാത്രം കുലത്തൊഴിലാക്കിയോർ
വാ തുറക്കാൻ പോലും കഴിയാതുണ്ടിവിടെ
കണ്മുന്നിൽ കണ്ടയപകടം കാണാതെ പോയോർ
ഒരിറ്റു ദയയ്ക്കായ് കേഴുന്നുണ്ടിവിടെ
ഞാനെന്ന ഭാവം പേറിടും മനിതർക്ക്
ആഴ്ന്നു ചിന്തിച്ചീടാൻ പ്രേരണയാമിത്

എന്തൊക്കെയാകിലും ആംബുലൻസെന്നത്
എന്നുമെനിക്കേകിടും ഭയകൗടില്യങ്ങൾ മാത്രം
മർത്യൻ തൻ പ്രാണൻ പിടയുന്നൊരാ ശകടം
എന്നുമെനിക്കേകിടും നെഞ്ചിടിപ്പുകൾ മാത്രം
എൻ പ്രിയ്യരും നിങ്ങളുടൻ പ്രിയ്യരും
ചിലപ്പോളതിൽ സ്ഥാനം പിടിച്ചേക്കാം
ആംബുലൻസിൻ സ്വനം കേൾക്കുമ്പോളൊക്കെയും
മനമുരുകി പ്രാർത്ഥിക്കയാണെന്റെ മാനസം
അതിൽ പിടയുന്ന മാനവനാരാകിലും
അതൊരമൂല്യമാം മാനവ ജീവനല്ലോ


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്ച്
തീയതി:24-06-2016 09:32:44 AM
Added by :sreeu sh
വീക്ഷണം:89
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me