വ്യർത്ഥം ഈ ജീവിതം
എത്ര മനോഹരമീ ജീവിതം ഏഴു വർണ്ണങ്ങളാൽ
ചാലിച്ച മഴവില്ലുപോൽ സുന്ദരം !!!!
സുഖ ദുഃഖ സമ്മിശ്ര മേകുമീ ജീവിതം അച്ഛനും അമ്മയും രണ്ടുണ്ണിക്കിടാങ്ങളും ചേർന്നാലതൊരു
കുഞ്ഞു കളിവീടായി !!!
സന്തോഷത്തിൻ അലകൾ അടിച്ചിടുന്നു !!
ബന്ധുക്കൾ ബന്ധുക്കൾ എന്നു പുലംബിടും , ഒടുക്കമാ ബന്ധുക്കൾ തന്നെ , കാണാ കയങ്ങൾ ഒരുക്കീടുന്നു
സന്തോഷം പൊഴിക്കുമാ കുഞ്ഞി കളിവീട്ടിൽ !!
അതുവരെ കെട്ടി പടുത്തോരാ ജീവിതം കാറ്റിന് അലകളിൽ പെട്ടുഴലുന്നു !!!
ഏഴുവർണ്ണങ്ങൾ ചാലിച്ച സുന്ദരമീ ജീവിതം വീണ്ടും
ബന്ധുക്കൾ താൻ കരങ്ങളിൽ ചവിട്ടി ഞെരിയുന്നു!!
ഒരു തണ്ടിൽ നില്കുമാ പൂക്കളിൽ നിന്നൊന്നിനെ
നുള്ളി എടുക്കാൻ കൊതിക്കുന്ന മാത്രയിൽ ,
ആ ചെറു പൂവിൻ ആത്മഗതം ഇങ്ങനെയാവാം സോദരരെ !!!
പാവമാം കുഞ്ഞുപൂവ് താണു പറയുന്നതൊന്നുമേ
കേൾപ്പതില്ല നാം അപ്പോൾ
പാവമെൻ മാതാപിതാക്കളിൽ നിന്നെന്നെ അടര്തിയെടുക്കരുതേ !!
എന്നമ്മതൻ സ്നേഹം നുകർന്നെനിക്കിപ്പോളും
മതിവരുന്നില്ല ,
എൻ ചാരെ നിൽക്കുമാ എന്നിളം മൊട്ടുകൾ
താൻ കൂടപ്പിറപ്പിനെയാ നുള്ളിയെടുക്കുമ്പോൾ
നിസ്സഹായമായി നോക്കി നിൽപ്പാനെ കഴിവതുള്ളു!!
മിഥ്യതൻ ഈ ലോകത്തു പലവേഷങ്ങൾ ഇട്ടു നാം
ആടി തിമിർക്കുന്നു ഓരോ ജീവിതവും !!!!
Not connected : |