ഭൂമി  - മലയാളകവിതകള്‍

ഭൂമി  

നീ പലപ്പോഴും എന്നോട്‌ പറഞ്ഞു
``എനിക്ക്‌ മറ്റൊരു രാജ്യമുണ്ട്‌''.
നിന്റെ കൈപ്പത്തികള്‍
കണ്ണീരില്‍ കുതിര്‍ന്നു
കണ്ണുകളില്‍ ഇടിമിന്നില്‍
തെളിഞ്ഞു
അവിടെ അതിര്‍ത്തികളുടെ
മുനമ്പുകള്‍ തെളിഞ്ഞു.
നിന്റെ കണ്ണുകള്‍ക്കറിയാമോ
നിന്റെ കാലടികള്‍
കരയുകയും സന്തോഷിക്കുന്നതും
പാടുന്നതും, എന്തിന്‌, എല്ലാം
ഭൂമിക്കറിയാമെന്ന്‌, കടന്നു
പോകുന്ന ഓരോരുത്തരേയും
അത്‌ തിരിച്ചറിയുമെന്ന്‌.
അതും നീയും ഒന്നാണെന്ന്‌
വറ്റിയ നെഞ്ച്‌, വറ്റിയ ഉള്‍ഭാഗം,
അതിന്‌ തള്ളിക്കളയാനുള്ള
ആചാരമറിയില്ലെന്ന്‌.
നിന്റെ കണ്ണുകള്‍
തിരിച്ചറിയുന്നുണ്ടോ
നീ, നീ തന്നെയാണ്‌
ഭൂമിയെന്ന്‌?.


up
0
dowm

രചിച്ചത്:വി. മുസഫര്‍ അഹമ്മദ്.
തീയതി:12-08-2011 10:14:09 AM
Added by :prahaladan
വീക്ഷണം:335
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :