മറയുന്ന നന്മ - മലയാളകവിതകള്‍

മറയുന്ന നന്മ 

തെളിഞ്ഞു നിന്നൊരു നന്മതന്‍
വിളക്കെപ്പോഴോ കരിന്തിരി കത്തി .
ജീവിത പാച്ചിലില്‍ അതാരുമറിഞ്ഞില്ല.....
കേട്ടില്ലയോ പുതു വാര്‍ത്തകള്‍ ഒന്നുമേ .....
എങ്ങും സ്ത്രീത്വത്തിനു വില പേശിടുന്നു........
പിഞ്ചു ജീവനെ ചിതയിലെരിക്കുന്നു ....
അമ്മ മകനെയറിയുന്നീല....മകനമ്മയെയും....
എത്രയോ കബന്ധങ്ങള്‍ ഈ മണ്ണില്‍ അലിയുന്നു .......
സ്വാര്‍ത്ഥ താല്പര്യങ്ങള്‍ തന്‍ ചേരിപോരാല്‍.
വൈരത്തിന്‍ വിഷ വിത്തെങ്ങും വിതയ്കുന്നു .....
പാപത്താല്‍ അന്ധരാം മത ഭ്രാന്തന്മാര്‍.
അരുതരുതഹിംസയെന്നോതിയ ബുദ്ധന്റെ
മണ്ണിലിന്നിതാ ഹിംസ തന്‍ സംഹാര താണ്ഡവം.
വിഗ്രഹാരാധന അരുതെന്നരുളിയ........
ഗുരുവിനെത്തന്നെയും പ്രതിഷ്ഠയാക്കി .
തിന്മ തന്‍ ജ്വാലയില്‍ വെന്തെരിഞ്ഞീടുന്നു...
നന്മയില്‍ വിടരും പൂക്കള്‍ പോലും ...
കാത്തിടേണം നാം മാനസത്തില്‍
നന്മതന്‍ കണങ്ങള്‍ സോദരര്‍ക്കായ്‌................


up
1
dowm

രചിച്ചത്:sylaja.B
തീയതി:12-08-2011 05:13:54 PM
Added by :sylaja
വീക്ഷണം:899
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :