ചിലന്തിവല. - തത്ത്വചിന്തകവിതകള്‍

ചിലന്തിവല. 

അതി ഗാഢമായ കൂരിരുട്ടിനെ പിടിച്ചുകെട്ടി കുപ്പിയിലാക്കി കൊത്തുപണികളെടുക്കാൻ നെറുകെയിൽ ഒരു തുളയിട്ടപ്പോൾ തുളയിലൂടെ എത്തി നോക്കിയ കിരണങ്ങളിൽ മിന്നുന്ന വെള്ളി നൂൽ കൂട്ടങ്ങളിൽ ഒളിഞ്ഞിരുന്നു എട്ടുകാലുകളാൽ ഊഞ്ഞാലാടുന്ന എട്ടുകാലിക്കൂട്ടങ്ങളെ ഇന്നാണു ഞാൻ ശ്രദ്ധിച്ചത്.മാന്യതയുടെ സുവർണ സ്പർശം ഘടികാരത്തിന്റെ പെൻഡുലത്തിനടിയിൽ ഒളിഞ്ഞിരിപ്പുണ്ട്.വികട സരസ്വതി നാക്കിലെ വിളയാട്ടം നിർത്തിയതുകൊണ്ടോ,മുറുക്കി ചുവപ്പിച്ച നാക്കിനു വിറയൽ വന്നതു കൊണ്ടോ എന്താണെന്നറിയില്ല വാടകക്കാരനായ ചിലന്തിയോടു ഞാൻ വാടക ചോദിച്ചില്ല.  അതു കൊണ്ടു തന്നെയാവാം നിഷ്കളങ്കതയുടെ മുഖം മൂടി ഇട്ട് തന്നെ തേടി വരുന്ന അതിഥികളെ നികൃഷ്ടമായി തന്നിലേക്കടുപ്പിക്കാൻ ചിലന്തി വ്യഗ്രത കാണിക്കുന്നത്..... ഇന്ന് പതിവിലും വിപരീതമായി മൗനo വാചാലനായിരിക്കുന്നു. ഭയാനകമായ നിശബ്ദതയുടെ നെഞ്ചിൻ കൂടു തകർത്ത് അത് ഇടക്കിടക്കെന്തോ നോക്കി അട്ടഹസിക്കുന്നു... പിന്നീടെന്തോ പിറുപിറുത്തു കൊണ്ട് പിന്തിരിഞ്ഞോടാനും തുടങ്ങി. കീഴടക്കാനുള്ള ആക്രോശത്തേക്കാൾ ജീവിക്കാനുള്ള ത്വര ഓരോ ജീവബിന്ദുവിലും നുരഞ്ഞു പതഞ്ഞു കത്തിയമരുന്നതു കണ്ട് ഞാൻ
നി രാലംബയായി നിന്നു. കണ്ണെത്താ ദൂരത്ത് ഇര തേടി വട്ടമിട്ടു പറക്കുന്ന കഴുകൻ കണ്ണിനെക്കാൾ എട്ടു കാലിൻ കരവിരുതിനാൽ എട്ടു കെട്ടിൽ  മാളികപണിത് അതിനുള്ളിൽ അടഞ്ഞിരിക്കുന്ന ചിലന്തികൾ എന്നെ വല്ലാതങ്ങാകർഷിച്ചുവോ?''അവന്റെ (തിക്കണ്ണിൽ തെളിഞ്ഞ കരിനിഴലിൽ ഞാൻ കണ്ട ചേഷ്ടകൾ മനം മടുപ്പിക്കുന്നതായിരുന്നു. മധു നുകരാൻ വന്ന വണ്ടിനെ നോക്കി മുഖം തിരിച്ചിരിരുന്ന തെച്ചിയും നന്ദ്യാർ വട്ടവുമൊക്കെ പട്ടുടുത്തു വന്ന ചിCത ശലഭത്തെ നോക്കി നാണം കുണുങ്ങി നിൽക്കുന്നു.'' തലയിണക്കടിത്തട്ടിൽ മൗനത്തിന്റെആലസ്യത്താൽ നിദ്രയിലാഴുന്ന മുല്ലപ്പൂക്കളോടും മദ്യലഹരിയിൽ മുങ്ങിത്തോർത്തിയ കാറ്റിനോടും ഏകാന്തതയുടെ കൂരിരുട്ടിൽ cകൂരമായി പിച്ചിച്ചീന്തി മനം മടുത്ത കാലടികളോടും പെൺ ശരീരത്തിന്റെ അന്തസ്സത്ത ഊറ്റിക്കുടിച്ച വീട്ടുടമയോടും,കണ്ണീരിൽ മുങ്ങിയ പരിഭവങ്ങളെ സ്വഛന്തം വിഹരിക്കാൻ വിട്ട നിർവികാരതയോടും, കൈകൂപ്പി മടുത്തു ഇരുട്ടടയിൽ മയങ്ങിയ രാവുകളോടുo, (പാണവേദനയാൽ ഉരുക്കിയെടുത്ത മനസിനെ മനുഷ്യത്വത്തിന്റെ തിരശ്ശീലയിൽ മണ്ണിട്ടു മൂടിയിയ നോട്ടിൻ കെട്ടുകളോടും ഇന്നാർക്കും പരാതികളില്ലെന്നു തോന്നുന്നു. വാടിത്തളർത്ത ചുണ്ടുകളെ ചായം തേച്ചു കിളിർപ്പിച്ച്, കരിമിഴിയിൽ പല പല പാളികളാൽ അഞ്ജന മെഴുതി ,ചുവന്ന വട്ടപ്പൊട്ടിൻ വശ്യതയിൽ പാതിയമർന്ന വയറിൽ മുറുക്കിക്കെട്ടിയ അരഞ്ഞാണകിലുക്കം തെരുവു വിളക്കിന്റെ നിഴലുകളെ മുട്ടി വിളിച്ചു കാണും.... ആലസ്യമാർന്ന നടപ്പും കാറ്റിന്റെ ഗതി മാറ്റിയ മുല്ലപ്പൂ ഗന്ധവും ഇടക്കണ്ണാൽ കൂരിരുനെ പാനം ചെയ്ത മാൻ  മിഴികളുമെല്ലാം ഒട്ടിയ വയറുകളേയും (പാരാബ്ദ വിഴുപ്പിനാൽ തല കുടഞ്ഞിരിക്കുന്ന ജീവനുകളെയും പിന്തിരിഞ്ഞു നോക്കി കാണില്ല ... മനോഹരമായ നെയ്ത്തിൽ മെനഞ്ഞുണ്ടാക്കിയ സൗധത്തിൽ ആകൃഷ്ടനായെത്തുന്ന അതിഥിക്കു മേൽ ഒളിയമ്പുകളെയ്‌തു ചിലന്തികൾ ഇന്നു മാ കാത്തിരിപ്പ് തുടരുന്നതും അതുകൊണ്ടു തന്നെയാകാം.
(ശീ...


up
0
dowm

രചിച്ചത്:
തീയതി:02-07-2016 09:13:32 AM
Added by :sree
വീക്ഷണം:237
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :