ഒരു പാഴ്ക്കിനാവ്... - പ്രണയകവിതകള്‍

ഒരു പാഴ്ക്കിനാവ്... 

"അറിയുവാനാശിച്ചിടുന്നു ഞാൻ പ്രിയ സഖീ

നിന്നിലെ എന്നോമൽക്കനവുകളെ...

മയക്കം മറന്നൊരു മിഴികളായ്‌ ഞാനെന്റെ

മനസിന്റെ ഏകാന്ത തീരങ്ങൾ തൻ

മലർക്കെ തുറന്നിട്ട ജാലകച്ചാരെയെൻ

സ്വപ്നങ്ങളായ് നിന്നെ കാത്തിരിപ്പൂ...എരിയുന്ന കരളിന്നു കുളിരേകിയെത്തുന്നൊ-

രിനിയും മരിക്കാത്ത നിന്നോർമ്മകൾ-

ക്കറുതിയില്ലെങ്കിലും വറുതിയാലെൻ മന-

മാകെ തളർന്നങ്ങു പോയിടുമ്പോൾ

കരതലമേകി കരുതി നടത്തുവാൻ

നീ കൂടെയുണ്ടായിരുന്നെങ്കിലെന്നു ഞാൻ

വെറുതേ നിനച്ചങ്ങു പോയിടുന്നു..."


up
0
dowm

രചിച്ചത്:അരുൺ ഐസക്ക്
തീയതി:02-07-2016 11:53:02 AM
Added by :ARUN ISSAC MORAKKALA
വീക്ഷണം:344
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :