മാളങ്ങള്‍ - മലയാളകവിതകള്‍

മാളങ്ങള്‍ 

വേണ്ട എന്റെ ശവക്കുഴിയില്‍
ഇനിയും മണ്ണിടണ്ട
കൊന്നവനും കൊല്ലിച്ചവനും
കാണുമോരോ നീതിശാസ്ത്രം

ഈ ഇരുട്ടില്‍ ഞാന്‍ നിശബ്ദം
എന്‍റെയുള്ളിലെ മുറിവകറ്റട്ടെ
തേങ്ങാനൊരു അമ്മക്കിളി പോലുമില്ലാതെ
പിണപ്പണം കൈപറ്റി വീതം വച്ചു

ഇപ്പോള്‍ ഈ ഇരുളില്‍ മാളത്തില്‍
നിന്നെനിക്ക് കേള്‍ക്കാം
ഒറ്റിക്കൊടുത്തതിന്‍റെയും
പച്ച നോട്ടിന്റെയും കുശുകുശുപ്പുകള്‍

ഇനി ഞാന്‍ ഉയര്‍ത്തെണീക്കില്ല
അവസാന ശ്വാസത്തില്‍ എന്റെ യോനി
കുത്തിപിളര്ക്കുമ്പോള്‍ നീ
ജനനമെടുത്ത സ്വര്‍ഗ്ഗ കവാടമാണ് മലിനപെട്ടത്‌
ഈ ഇരുളില്‍ ഞാന്‍ സ്വസ്ഥയാണ്
ഇനി വന്നെന്നെ ശല്യപെടുത്തരുത്!!!!


up
0
dowm

രചിച്ചത്:പ്രിയ ഉദയന്‍
തീയതി:02-07-2016 11:54:22 AM
Added by :Priya Udayan
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :