നിഴല്‍ - മലയാളകവിതകള്‍

നിഴല്‍ 

നിഴലു തേടുന്നിരുളില്‍ ഞാനിങ്ങനെ
എവിടെയാണെന്റെ കൂടെപ്പിറപ്പേ നീ
ഇരുള് തോറും വെളിച്ചം ഞാന്‍ തേടുമ്പോള്‍
കരളിലിന്നൊരുതണലായി നീയുണ്ട്

ഇരുളിലെപ്പോഴും മറഞ്ഞു നിന്നീടും
വെറുതെയൊന്നു ഭയപ്പെടുത്തീടുവാന്‍
ചുവരിലെന്നോ കരിനിഴല്‍ പാടാവും
മുന്‍പേ ,ഉയിരിനൊപ്പം നടന്നത് നീയല്ലേ

എന്റെ കാല്‍ വയ്പ്പ് നോക്കി നീ മുന്നോട്ടും
പിന്നെയെള്ളിടമാറാതെ പിന്നോട്ടും
എന്നുമെന്റെ സഹയാത്രികനാം, നീ
കൂടെയില്ലേ ഇരുട്ടത്തും മൂകമായ് .

ഒറ്റയായ് ഞാന്‍ തിരിഞ്ഞു നടക്കിലും
ഒപ്പമെന്നോട് ചേരുവാനോടുന്നു
അകലെയെങ്ങോ പ്രകാശമുദിക്കുമ്പോള്‍
അരികിലില്ലാതെ ദൂരത്തു നീ നിന്നു.

കാലമുച്ചിയില്‍ മധ്യാഹ്നം തീര്‍ത്തപ്പോള്‍
എന്റെ ദേഹിയായുള്ളം തുടിപ്പിച്ചു
സായന്തനത്തിന്നിരുട്ടില്‍ നീയൊറ്റയ്ക്ക്
ദൂരെയാക്കുമോ അനാഥയാക്കീടുമോ .


up
0
dowm

രചിച്ചത്:പ്രിയ ഉദയന്‍
തീയതി:02-07-2016 11:55:41 AM
Added by :Priya Udayan
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :