മോഹം  - തത്ത്വചിന്തകവിതകള്‍

മോഹം  

ആർദ്രമായ് അവളെൻ അരികിലെത്തി
ആരോരുമറിയാതെ ഉമ്മ നൽകി.
തിരയുന്ന വെള്ളികൊലുസിൻ നാട്യം
മായാതെ ചുംബിച്ചകന്നവളെ ..
ഒരുപക്ഷേ നിൻ കൊലുസിനിന്നല്ലോ -
എന്റെ ഹൃദയത്തിൻ മണിമുഴക്കം .
എന്റെ പ്രണയത്തിന് തീജ്വാലയിൽ -
അണയാതെ അണഞ്ഞൊരെൻ സാമീപ്യമെ
ഒരു നോക്കു കാണുവാൻ വീണ്ടുമല്ലോ
പ്രണയം തുടിക്കും മനസിൻ മോഹം.

കാത്തുകിടന്നു ഞാൻ നിൻ കാല്പെരുമാറ്റത്തെ,
ദ്രുതതാളം കൊട്ടുന്ന നെഞ്ചുമായി.
സ്വപ്നത്തിലെന്നോണം പുഞ്ചിരി തൂകി ഞാൻ ,
നിൻ കരസ്പർശത്തിൻ ആനന്ദത്താൽ .
നിന്നിലലിയാൻ കൊതിയോടെ വെമ്പി ഞാൻ ,
ഒരു വേനൽ കിളിയുടെ പ്രണയവുമായി .

അക്ഷരം മറന്നു ഞാൻ , ആത്മാവും മറന്നു ഞാൻ ,
ഓർത്തതു നിൻ ഹൃദയത്തുടിപ്പു മാത്രം .
നിറങ്ങൾ മറന്നു ഞാൻ, വർണങ്ങൾ മറന്നു ഞാൻ ,
ഓർത്തത് നിന്റെ സ്നേഹം മാത്രം.


up
0
dowm

രചിച്ചത്:
തീയതി:02-07-2016 01:07:41 PM
Added by :Vidya
വീക്ഷണം:243
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me