ഒരു ഇഞ്ചക്ഷന്റെ  ഓർമ്മ - പ്രണയകവിതകള്‍

ഒരു ഇഞ്ചക്ഷന്റെ ഓർമ്മ 

ശുഭ്രവസ്ത്രയാംപെൺകൊടി നീ
നിറനിലാവുദിച്ചപോൽ നിൻ വദനം
അതിലോലമാം നിൻ ചെഞ്ചൊടികളും
അന്നനടയുമായ് നീയെൻ അരികിലെത്തി
എൻ രോഗപീഢയ്ക്ക് ഇൻജക്ഷനേകാനോ?
പണ്ടേ എനിക്കിൻജക്ഷൻ പേടിയാണെങ്കിലും
നിന്നുടെ സാമീപ്യം ധൈര്യമേകും
ചെമ്പകപ്പൂമൊട്ടു പോൽ നിൻ അംഗു-
ലികളെൻ പൃഷ്ഠഭാഗത്ത് തലോടവേ
സർവ്വം മറന്നു ഞാൻ നിന്നിമ-
കളിൽ പ്രേമപൂർവ്വം നോക്കിക്കിടന്നു
തെല്ലുമറിഞ്ഞില്ല വേദന ഞാൻ
നിൻ മാന്ത്രിക കരസ്പർശത്താൽ
അനന്തരം നിൻ ലോലമാം കരതല-
ത്താൽ എൻ പൃഷ്ഠം നീ തിരുമ്മവേ
സർവ്വാംഗ സുഖമേറ്റു ഞാൻ ശയിക്കവേ
അറിയാതെ എന്നിലെ പൗരുഷം പിടഞ്ഞു
രതിമന്മഥനായ് ഞാൻ ശയ്യയിലമർന്നു.....


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്ച്
തീയതി:05-07-2016 09:34:50 PM
Added by :sreeu sh
വീക്ഷണം:188
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :