നിയെന്റെ പ്രാണനാണല്ലോ...    - മലയാളകവിതകള്‍

നിയെന്റെ പ്രാണനാണല്ലോ...  

ഞാന്‍ വയ്ക്കുമോരോ ചുവടിലുമെപ്പൊഴും
നീയൊപ്പമുണ്ടെന്റെയുള്ളില്‍
ഞാന്‍ പാടുമോരോവരിയിലുമെപ്പൊഴും
നീ മാത്രമാണെന്റെയുള്ളില്‍

നിന്നെത്തിരഞ്ഞു ഞാനെങ്ങോട്ടു പോകുവാന്‍
നീയെന്റെ സ്‌നേഹമാണല്ലോ
നിന്നെപ്പിരിഞ്ഞു ഞാനെങ്ങോട്ടു പോകുവാന്‍
നിയെന്റെ പ്രാണനാണല്ലോ.

നീ കാറ്റ്, ഞാനൊരു പായ്‌തോണി, നിന്നിച്ഛ-
നേര്‍വഴിയേകുന്നു നിത്യം,
നീയന്‍പ്, ഞാനൊരു പാഴ്‌വമ്പ്, നിന്‍കൃപ-
യെന്നെത്തലോടുന്നു ശാന്തം.


up
0
dowm

രചിച്ചത്:രജി ചന്ദ്രശേഖര്‍
തീയതി:07-07-2016 08:37:48 AM
Added by :രജി ചന്രശേഖർ
വീക്ഷണം:222
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :