കണ്ണായെന്നുള്ളം മെല്ലെ വിളിക്കുമ്പോള്‍...    - മലയാളകവിതകള്‍

കണ്ണായെന്നുള്ളം മെല്ലെ വിളിക്കുമ്പോള്‍...  

കണ്ണായെന്നുള്ളം മെല്ലെ വിളിക്കുമ്പോള്‍
കണ്മുന്നിലെത്തുന്ന കണ്ണാ..
കൂട്ടുകാര്‍ ചൊല്ലും പരാതി നീ കേട്ടില്ലെ
കാട്ടിയതെന്തു നീ കണ്ണാ...

വെണ്ണയും മണ്ണും നീയുണ്ടുവൊ, നിന്‍ വായില്‍
വിണ്ണും വിണ്‍ഗംഗയും കണ്ടൂ.
എന്നെയും നിന്നെയും നമ്മളേയും വിശ്വ-
മൊന്നായ ദൃശ്യവും കണ്ടു.

കുന്നായ്മ തുള്ളിത്തുളുമ്പും കരിമിഴി-
ത്താരുകള്‍ ചിമ്മിയടച്ചു.
കൊഞ്ചിക്കലമ്പിക്കുശുമ്പാണവര്‍ക്കെന്നു
തഞ്ചത്തിലൊന്നു ചിരിച്ചു.

പത്തികള്‍ നീര്‍ത്തുന്ന ദര്‍പ്പങ്ങള്‍, കൈവല്യ-
നര്‍ത്തനമാടിത്തളര്‍ത്തി.
കത്തിക്കയറുന്നൊരാര്‍ത്തികള്‍, നീ ദിവ്യ-
തീര്‍ത്ഥം തളിച്ചും കെടുത്തി.


up
0
dowm

രചിച്ചത്:രജി ചന്ദ്രശേഖർ
തീയതി:08-07-2016 07:17:36 PM
Added by :രജി ചന്രശേഖർ
വീക്ഷണം:113
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me