ഒരു നാളുമിളകാത്ത വിശ്വാസമായ്...    - മലയാളകവിതകള്‍

ഒരു നാളുമിളകാത്ത വിശ്വാസമായ്...  

ഒരു നാളുമിളകാത്ത വിശ്വാസമായ്, സ്‌നേഹ-
മരുളുന്നൊരമ്മയെന്നുള്ളിലുണ്ട്.
ഇരുളില്‍ വെളിച്ചമായ്, വഴികളായ്, വാക്കായി
മരുവുന്നൊരാറ്റുകാലമ്മയുണ്ട്.

എരിയുന്ന വേനലില്‍ കുളിര്‍കാറ്റുപോലമ്മ
ചൊരിയുന്ന ശാന്തിതന്‍ തീര്‍ത്ഥമുണ്ട്.
വിരിയുന്ന പൂവിന്‍ സുഗന്ധമായ്, കൈനീട്ടി
ചിരിതൂകി നില്ക്കുന്നൊരമ്മയുണ്ട്.

കരുതലായ്, കാവലായ്, കല്പാന്തമോളവും
കരുണതന്‍ കാന്തിയായമ്മയുണ്ട്
മനതാരിലോര്‍ക്കുന്ന മാത്രയിലെപ്പൊഴും
മധുരമായ് നിറയുന്നൊരമ്മയുണ്ട്.


up
0
dowm

രചിച്ചത്:രജി ചന്ദ്രശേഖർ
തീയതി:11-07-2016 07:50:25 AM
Added by :രജി ചന്രശേഖർ
വീക്ഷണം:148
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me